വേങ്ങര: റമസാനിലെ അവസാന വെള്ളിയാഴ്ച ജില്ലയിലെ പള്ളികൾ വിശ്വാസികളെക്കൊണ്ടു നിറഞ്ഞു. ഈറനണിഞ്ഞ കണ്ണുകളോടെ, പ്രാർഥനാനിർഭരമായ ഹൃദയത്തോടെ ജുമുഅ ഖുതുബയിൽ വിശുദ്ധ മാസത്തോടു വിടപറഞ്ഞു. പല പള്ളികളിലും പശ്ചാത്താപ പ്രാർഥന (തൗബ) നടന്നു. റമസാൻ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ജില്ലയിൽ പെരുന്നാൾ വിപണിയും ചൂടുപിടിച്ചു. വസ്ത്രക്കടകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പകൽ ചൂടായതിനാൽ രാത്രി വൈകിയും നഗരങ്ങളിൽ തിരക്കു കുറയുന്നില്ല.
പ്രാർഥനാനിർഭരമായി റമസാനിലെ അവസാന വെള്ളിയാഴ്ച; പള്ളികൾ വിശ്വാസികളെക്കൊണ്ടു നിറഞ്ഞു
admin