വേങ്ങര ഗ്രാമപഞ്ചായത്ത് സമ്പൂർണ മാലിന്യ മുക്ത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു

വേങ്ങര: മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി വേങ്ങര ഗ്രാമപഞ്ചായത്ത് സമ്പൂർണ മാലിന്യ മുക്ത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു. 28.03.2025 ന് വൈകിട്ട് 5 മണിക്ക് വേങ്ങര ബസ് സ്റ്റാന്റിൽ നടന്ന ചടങ്ങിൽ വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ സമ്പൂർണ മാലിന്യ മുക്ത ഗ്രാമപഞ്ചായത്ത് പ്രഖ്യാപനം നടത്തി. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കുഞ്ഞി മുഹമ്മദ് (പ്യൂ ച്ചാപ്പു) അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ.ജി സ്വാഗതം പറഞ്ഞു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എ.കെ. സലിം, ശ്രീമതി ഹസീന ഭാനു , ശ്രീമതി ആരിഫ, ഗ്രാമപഞ്ചായ ആംഗങ്ങൾ, വ്യാപാരി വ്യസായ പ്രതിനിധികൾ, വിവിധ രാഷ്ട്രീയ സംഘടന ഭാരവാഹികൾ, ഹരിത കർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, സർക്കാർ ഓഫീസ് പ്രതിനിധികൾ, വിവിധ വിദ്യാലയങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ഹരിതകർമസേനാംഗങ്ങളെയും ശുചീകരണ തൊഴിലാകളെയും ചടങ്ങിൽ ആദരിച്ചു. വേങ്ങര ഗ്രാമപഞ്ചായത്തിൽ നിന്നും ആരംഭിച്ച് ബസ്റ്റാൻ്റിൽ സമാപിച്ച ബഹുജന മാലിന്യ മുക്ത പ്രഖ്യാപന റാലിയോടെയാണ് പരിപാടി ആരംഭിച്ചത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}