അരീക്കുളം: വേങ്ങര അരീക്കുളം ഇഹ്‌യാ ഉൽ ഉലൂം മദ്രസയിൽ തുടർച്ചയായി നാലാം വർഷവും സൗജന്യ പുസ്തക വിതരണം നടത്തി. വിതരണ ഉദ്ഘാടനം പ്രസിഡന്റ് ഇ കെ ഹംസ സാഹിബ് നിർവഹിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. സ്ഥലം മാറി പോകുന്ന സദർ മുഅല്ലിം ശിഹാബ് ഫൈസിക്ക് യാത്രയയപ്പും നൽകി. ചടങ്ങിൽ സെക്രട്ടറി സൈദലവി കോയ തങ്ങൾ, ട്രഷർ ഫക്രുദീൻ സാഹിബ്, ഗഫൂർ, കമ്മിറ്റി ഭാരവാഹികൾ, ഉസ്താദുമാർ തുടങ്ങിയവർ പങ്കെടുത്തു. സിറാജുദ്ധീൻ ഹുദവി നന്ദി പറഞ്ഞു.
തുടർച്ചയായി നാലാം വർഷവും സൗജന്യ പുസ്തക വിതരണവും, സദറിന് യാത്രയയപ്പുംനൽകി
admin