മഞ്ചേരി: മയക്കുമരുന്നുകടത്ത്
കേസിൽ രണ്ടു പ്രതികൾക്ക് മ
ഞ്ചേരി എൻ.ഡി.പി.എസ് കോട
തി 12 വർഷം കഠിന തടവും ഒരു
ലക്ഷം രൂപ വീതം പിഴയും ശിക്ഷ
വിധിച്ചു. ഒന്നാം പ്രതി മലപ്പുറം
കണ്ണാടിപ്പടി ആലുങ്ങൽ കുറുക്ക
ൻ അബ്ദുൽ ജലീൽ, നാലാം പ്രതി തൃശൂർ നാട്ടിക രായമരക്കാർ വി
ട്ടിൽ ഷിഫാസ് എന്നിവരെയാണ്
ജഡ്ജി എം.പി. ജയരാജ് ശിക്ഷിച്ചത്. രണ്ടാം പ്രതി കോഴിക്കോട്
എടച്ചേരി കച്ചേരി ഇ.കെ. അർജുൻ, മൂന്നാം പ്രതി വളാഞ്ചേരി കാട്ടിപ്പരുത്തി വാകഞ്ചേരി ശ്രീവത്സ
ത്തിൽ നൈശ്ശേരിയിൽ ഷെറിൻ,
അഞ്ചാം പ്രതി ബംഗളൂരു കല്യാ
ൺ നഗർ ചലിക്കെരെ ജെനിഫ
ർ ലെപ്പോണ്ടിങ് ഡികോണിയ
എന്നിവരെ വെറുതെവിട്ടു.വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. 2023 മാർച്ച് 30ന് മലപ്പുറം വേങ്ങരയിലെ ഡി.ടി.ഡി.സി കൊറി
കയറിൽ എത്തിയ പാർസലിൽ നിന്നാണ് എം.ഡി.എം.എ കണ്ടെടു
ത്തത്. നാർക്കോട്ടിക് കൺട്രേ
ാൾ ബ്യൂറോ ജൂനിയർ ഇന്റലി
ജൻസ് ഓഫിസർ സി.ജി. അഭി
ലാഷാണ് പരിശോധന നടത്തി
യത്. തുടർന്നുള്ള അന്വേഷണ
ത്തിൽ 2023 സെപ്റ്റംബർ നാ
ലിന് നാലാം പ്രതിയുടെ ബംഗ
ളൂരുവിലെ അപാർട്ട്മെന്റിൽ നി
ന്നും എൻ.സി.ബി സംഘം 33.9
ഗ്രാം ഹഷീഷ്, 5.349 ഗ്രാം എം.
ഡി.എം.എ, 46 എൽ.എസ്.ഡി,
20.88 ഗ്രാം ഹഷീഷ് ഓയിൽ
എന്നിവ കണ്ടെടുക്കുകയായി
രുന്നു.
എൻ.സി.ബി ജൂനിയർ ഇ
ന്റലിജൻസ് ഓഫിസർ അനിൽ
കുമാറാണ് ബംഗളൂരുവിൽ റെ
യ്ഡ് നടത്തി പ്രതികളെ അറസ്റ്റ്
ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചതും. കേസി
ലെ ആറാം പ്രതി തൃശൂർ ചാവ
ക്കാട് വളപ്പാട് പുഴങ്കരയില്ലത്ത്
തൻവീർ, ഏഴാം പ്രതി തൃശൂർ പാടിയം വടക്കുമുറി അറക്കൽ ജയകൃഷ്ണൻ, എട്ടാം പ്രതി നൈജീരിയൻ സ്വദേശി നംണ്ടി നവബൂസ
ഒബാഡോസി, ഒമ്പതാം പ്രതി
രാജസ്ഥാൻ ചിറ്റോഗർ ഇസ്മയി
ൽ സൈനബ് ദാഹിറു എന്നിവ
ർ ഒളിവിലാണ്. പ്രോസിക്യൂഷ
നുവേണ്ടി സ്പെഷൽ പബ്ലിക്
പ്രോസിക്യൂട്ടർ അഡ്വ. എം. രാ
ജേഷ് കുമാർ ഹാജരായി.