വേങ്ങര: പരപ്പിൽപാറ യുവജന സംഘം (പി വൈ എസ്) സംഘടിപ്പിക്കുന്ന 21-മത് സൂപ്പർ ലീഗിന് തുടക്കം കുറിച്ചു. നാട്ടിലെ അമ്പതോളം ചെറുപ്പക്കാരെ നാല് ടീമുകളാക്കി കായിക ക്ഷമതയുള്ള കളിക്കാരെ വാർത്തെടുക്കുവാൻ പരപ്പിൽപാറ യുവജന സംഘം സംഘടിപ്പിച്ച പരപ്പിൽപാറ സൂപ്പർ ലീഗിന്റെ ഉദ്ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ടി പി എം ബഷീർ നിർവഹിച്ചു.
പരിപാടിയുടെ മുഖ്യാതിഥിയായ വേങ്ങര പോലീസ് സബ് ഇൻസ്‌പെക്ടർ സുരേന്ദ്രൻ,
ക്ലബ് രക്ഷാധികാരികളായ കുറുക്കൻ മുഹമ്മദ് (വാർഡ് മെമ്പർ) AKA നസീർ ,ഗംഗാധരൻ,
ക്ലബ് പ്രസിഡന്റ് അസീസ് കൈപ്രൻ ,സെക്രട്ടറി മുഹ്‌യദ്ധീൻ കെ , ട്രഷറർ ശിഹാബ് ചെള്ളി,സിറാജുദ്ധീൻ നടക്കൽ ,ഉമ്മർ കെ ,സഹീർ അബ്ബാസ് നടക്കൽ ,ഹനീഫ കരുമ്പിൽ എന്നിവർ സംസാരിച്ചു.
ക്ലബ് ഭാരവാഹികളായ സമദ് കെ, ജംഷീർ ഇ.കെ, അദ്നാൻ ഇ, ദിൽഷാൻ ഇ. കെ, റാഫി കെ,ജഹ്ഫർ വി ,സുഫൈൽ കെ, മുസ്തഫ ഇ, ആസിഫ് കെ ,സാദിഖ് കെ ,സുമേഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.