വലിയോറ ജാമിഅ ദാറുൽ മആരിഫ് 50-ാം വാർഷികം മആരിഫ് ജി50 സമ്മേളനത്തിന്റെ ഭാഗമായി ബീഹാറിലെ കട്ടിഹാറിൽ മഹർ അലിഷാ എജുക്കേഷൻ സെന്ററിന് കീഴിൽ പ്രചരണ സമ്മേളനം സംഘടിപ്പിച്ചു. മുഹമ്മദ് തജമ്മുൽ ഉദ്ഘാടനം നിർവഹിച്ചു.
ഹാഫിള് അത്താഉൽ മുഈൻ അഷ്റഫി, റഹീം സഖാഫി എന്നിവർ പ്രഭാഷണം നടത്തി. സ്വാലിഹ് ബാഖവി, കെ ടി അവറാൻ കുട്ടി ഹാജി, സിറാജ് സൈനി, ഫായിസ് സഖാഫി, യാസിർ സൈനി എന്നിവർ സംബന്ധിച്ചു. മെയ് 9, 10, 11 തിയ്യതികളിലാണ് സമ്മേളനം നടക്കുന്നത്.