അക്ഷര ലോകത്തേക്ക് ആദ്യ ചുവട് ; അറിവിന്റെ ആദ്യാക്ഷരം നുകർന്ന് വെങ്കുളം സൽമാനു ഫാരിസി സെന്റർ ഫത്‌ഹേ മുബാറക്

ഊരകം: വെങ്കുളം സൽമാനുൽ ഫാരിസി ഹയർ സെക്കണ്ടറി മദ്‌റസ പ്രവേശനോത്സവം- ഫത്‌ഹേ മുബാറക് നടന്നു. അക്ഷര ലോകത്തേക്ക് ആദ്യ ചുവട് എന്ന ശീർഷകത്തിൽ നടന്ന ഫത്ഹേ മുബാറകിൽ  കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രെട്ടറി ഊരകം അബ്ദുറഹ്മാൻ സഖാഫി കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. സുന്നി ജംഇയത്തുൽ മുഅല്ലിമീൻ ജില്ലാ ഫിനാൻസ് സെക്രെട്ടറി അബ്ദുൽ ജബ്ബാർ ബാഖവി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. 

സദർ മുഅല്ലിം ഷാഹിദ് സഖാഫി ഇല്ലിപ്പിലാക്കൽ ആമുഖ പ്രഭാഷണം നടത്തി. ലഹരിയുടെ വൻ വിപത്തുകളെ വരച്ചുകാട്ടിയ എക്സ്പ്പോയും ലഹരിയുടെ ദൂഷ്യ  ഫലങ്ങളെ കുറിചുള്ള ബോധവൽകരണവും നടന്നു. 

അലി ഫാളിലി, റഈസ് സഖാഫി, സൈനുദ്ധീൻ ഹാജി, ഷാഫി മുസ്‌ലിയാർ, അതീഖ് റഹ്മാൻ,അബ്ദുൽ വാസിഹ് വിപി, അബ്ദുൽ ഹസീബ് ടിസി, അഡ്വ. മഷ്ഹൂദ് നൂറാനി സംബംന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}