ശാസ്ത്രീയ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ചികിത്സിക്കുന്നത് അപകടകരം; ജി 50 ആരോഗ്യ സെമിനാർ

വേങ്ങര: വലിയോറ ജാമിഅഃ ദാറുൽ മആരിഫ് 50-ാം വാർഷികാഘോഷം “മആരിഫ് G50” യുടെ ഭാഗമായി SYS  സാന്ത്വനവുമായി സഹകരിച്ച് സംഘടിപ്പിച്ച സൗജന്യ മൾട്ടി സ്പെഷ്യാലിറ്റി മെഗാ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവൽക്കരണ സെമിനാറും സമാപിച്ചു. രാവിലെ 9 മണിക്ക് ആരംഭിച്ച മെഡിക്കൽ ക്യാമ്പ് മലപ്പുറം സബ് കളക്ടർ ദിലീപ് കെ കൈനിക്കര ഐ എ എസ് ഉദ്‌ഘാടനം ചെയ്തു. 

     തുടർന്ന് നടന്ന ആരോഗ്യ സെമിനാറിൽ വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാർ വിഷയം അവതരിപ്പിച്ചു. ശാസ്ത്രീയ രോഗ നിർണ്ണയം, അംഗീകൃത ചികിത്സകൾ, ചികിത്സാ ചൂഷണം, അനധികൃത  ചികിത്സകളിലെ അപകടങ്ങൾ തുടങ്ങി വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. ശാസ്ത്രീയ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ചികിത്സിക്കുന്നത് അപകടകരമാണെന്നും ഏത് ചികിത്സയും അംഗീകൃത കേന്ദ്രങ്ങളിൽ നിന്നാവണമെന്നും സെമിനാർ മുന്നറിയിപ്പ് നൽകി.   സാധാരണക്കാർക്ക് ആരോഗ്യ അവബോധം ഉണ്ടാക്കുക, സുരക്ഷിതമായ ആരോഗ്യ സംസ്കാരം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ ചികിത്സാ വിഭാഗങ്ങൾ ഒന്നിക്കുന്ന മെഡിക്കൽക്യാമ്പും സെമിനാറും സംഘടിപ്പിച്ചത്.

    കോഴിക്കോട് മെയ്ത്ര ഹോസ്പിറ്റൽ, കോട്ടക്കൽ അൽമാസ് ഹോസ്പിറ്റൽ, ആസ്റ്റർ മിംസ് ഹോസ്പിറ്റൽ, മർകസ് യൂനാനി മെഡിക്കൽ കോളേജ്, എജു കെയർ ഡെന്റൽ കോളേജ്, ഇംറാൻസ് ഐ ഹോസ്പിറ്റൽ, ഓടക്കൽ ഹെൽത്ത്‌ കെയർ തുടങ്ങി വിവിധ മെഡിക്കൽ കോളേജുകളും പ്രമുഖ ആശുപത്രികളും ഡോക്ടർമാരും സ്പെഷ്യാലിറ്റി വിദഗ്ധ സംഘങ്ങളും ക്യാമ്പിൽ പങ്കെടുത്തു.

അലോപ്പതി, ആയുർവേദ, യൂനാനി സ്ട്രീമുകളിലെ ഡോക്ടർമാർ രോഗികളെ പരിശോധിച്ച് രോഗ നിർണയം നടത്തി തെറാപ്പികളും ചികിത്സയും മരുന്നുകളും ക്യാമ്പിൽ സൗജന്യമായി നൽകി.  സന്ധിരോഗ വിഭാഗം, ചർമ്മരോഗ  വിഭാഗം, ഇ.എൻ.ടി, അലർജി, ആസ്തമ, ജനറൽ മെഡിസിൻ, അസ്ഥി രോഗ വിഭാഗം, ദന്തരോഗ വിഭാഗം, നേത്രരോഗ വിഭാഗം, ഹൃദ്രോഗ വിഭാഗം, യൂനാനി, ആയുർവേദം, വിവിധ തെറാപ്പികൾ, പഞ്ചകർമ, ഹിജാമ വിഭാഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു. 

ആരോഗ്യ സെമിനാറിൽ ഡോ ശുഐബ് തങ്ങൾ, ഡോ ശമീർ അലി, ഡോ ശറഫലി കടമ്പോട്ട്,  ഡോ ദാഹർ മുഹമ്മദ്, ഡോ അബൂസാലിഹ്, ഡോ ഒ കെ എം അബ്ദുറഹ്മാൻ വിഷയാവതരണം നടത്തി.

ചടങ്ങിൽ കേരള ഹെൽത്ത് സർവീസിലെ മികച്ച ഡോക്ടർക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് നേടിയ ഡോക്ടർ വി പി ദാഹർ മുഹമ്മദിന് വേങ്ങരയുടെ ആദരം നൽകി. ഒ.കെ. അബ്ദുൽ ഖാദിർ ബാഖവി (പ്രിൻസിപ്പാൾ) അധ്യക്ഷത വഹിച്ചു. പ്രൊഫ എഫ് എം അസ്മത്തുള്ള ഹൈദരാബാദ്, പറങ്ങോടാത്ത് അബ്ദുൽ അസീസ് (ബ്ലോക് പഞ്ചായത്ത് ‌മെമ്പർ) കെ ടി. അലവി ക്കുട്ടി, എ കെ എ നസീർ, നസീർ സഖാഫി, പി എച്ച് ഫൈസൽ ആശംസ പ്രസംഗം നടത്തി. ജി 50 കൺവീനർ ഒ കെ അസീസ് ബാഖവി സ്വാഗതവും ക്യാമ്പ് ഓർഗനൈസർ സഫ്‌വാൻ കോട്ടുമല നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}