വേങ്ങര: വാത്സല്യം ചാരിറ്റബിൾ സൊസൈറ്റി 'ഓടിത്തോൽപ്പിക്കാം നമുക്ക് ലഹരിയെ' എന്നപേരിൽ വേങ്ങരയിൽ സംഘടിപ്പിച്ച ജനകീയ മാരത്തൺ സംസ്ഥാന പ്രസിഡന്റ് അഷ്‌റഫ് മനരിക്കൽ ഫ്ലാഗ്ഓഫ് ചെയ്തു.
അസൈനാർ ഊരകം അധ്യക്ഷതവഹിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. വിജയികൾക്ക് കാഷ് അവാർഡും ഉപഹാരവും നൽകി. മണ്ണിൽ ബിന്ദു, മുഹമ്മദ് ബാവ എആർ നഗർ, കെ.ടി. അബ്ദുൽമജീദ്, ടി. മുഹമ്മദ് റാഫി, എം.ടി. മൈമൂന, പി.പി.എ. ബാവ, കാളങ്ങാടൻ സുബ്രഹ്മണ്യൻ, മച്ചിങ്ങൽ സലാം ഹാജി തുടങ്ങിയവർ നേതൃത്വംനൽകി.
യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർ
ജനറൽ വിഭാഗം: മുഹമ്മദ് ഷാഫി പറമ്പിൽപീടിക, കെ. ശുഹൈബ്, മുഹമ്മദ് നിസാർ ചാപ്പനങ്ങാടി.
50 വയസ്സിനു മുകളിലുള്ളവരുടെ വിഭാഗം: പ്രഭാകരൻ ഊട്ടി, ടി. ബാലകൃഷ്ണൻ, ബേബി കോഴിക്കോട്.
16 വയസ്സിനു താഴെയുള്ളവരുടെ വിഭാഗം: പി. ഷാം, എം.കെ. ഷഹൽ, പി. അസ്‌മിത്.
35-നും 50-നും ഇടയിൽ പ്രായമുള്ളവരുടെ വിഭാഗം: ഷെഫീക്ക് തിരൂർ, റഫീഖ് വേങ്ങര, ഫൗസാൻ പുതുപ്പറമ്പ്. വനിതകളുടെ വിഭാഗം: എൻ. ഹഫീഫ, ജൈമോൾ കെ. ജോസഫ്, അംനാ പുല്ലാര.