വേങ്ങര: ഗ്രാമപ്പഞ്ചായത്ത് വേങ്ങര മാർക്കറ്റിൽ നിർമിക്കുന്ന വ്യാപാര സമുച്ചയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം പ്രസിഡന്റ് കെ.പി. ഹസീനാ ഫസൽ നിർവഹിച്ചു.
വൈസ് പ്രസിഡന്റ് ടി.കെ. കുഞ്ഞിമുഹമ്മദ് അധ്യക്ഷതവഹിച്ചു. ഒന്നരക്കോടി വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുക. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ഇതിൽ കെട്ടിടനിർമാണത്തിനായി തനത്ഫണ്ട് ഒരുകോടി രൂപയും ദ്രവ, മാലിന്യ സംസ്‌കരണ പ്ലാന്റിനായി 50 ലക്ഷം രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്. വാഹന പാർക്കിങ് സൗകര്യത്തോടുകൂടി 18 കടമുറികളാണ് നിർമിക്കുന്നത്.
സി.പി. ഹസീനാ ബാനു, എ.കെ. സലിം, എം. ആരിഫ, അബ്ദുൽ അസീസ് പറഞ്ഞോടത്ത്, പി.പി. സഫീർ ബാബു, പി.പി. ഖമർബാനു, നുസ്രത്ത് തുമ്പയിൽ, റുബീന അബ്ബാസ്, എ.കെ. ജംഷീറ തുടങ്ങിയവർ പ്രസംഗിച്ചു.