വേങ്ങര: പുഴച്ചാൽ സൗഹൃദ സംഘം (പി എസ് എസ് പുഴച്ചാൽ) ഹോപ്പ് ഫൗണ്ടേഷനിലേക്കുള്ള സിമന്റ് ചലഞ്ചിലെ രണ്ടാം ഘട്ട ഫണ്ട് നൽകി.
ആദ്യ ഘട്ടത്തിൽ കൊടുത്തത് പോലെ വീണ്ടും അമ്പതിനായിരം രൂപ നൽകി. ബിൽഡിംഗ് സൈറ്റിൽ വെച്ച് നടന്ന ചടങ്ങിൽ തയ്യിൽ ഇബ്രാഹിമും
പി എം ജയനും ചേർന്ന് ഹോപ്പ് ഫൗണ്ടേഷൻ പ്രസിഡൻറിന് ഫണ്ട് നൽകി.
ചടങ്ങിൽ അസീസ് കൊമ്പൻ, ഫാറൂഖ് പി, സമദ് പി, മുഹമ്മദലി ടി കെ എം, മൊയ്തീൻ എന്നിവവരും ഹോപ്പ് ഫൗണ്ടേഷൻ സെക്രട്ടറി വി.എസ് മുഹമ്മദലി, മൊയ്തുട്ടി ഹാജി, ഷാഹുൽ ഹമീദ് എന്നിവരും സംബന്ധിച്ചു.