65 വർഷത്തെ പൂർവ വിദ്യാർഥികളും അധ്യാപകരും ഒത്തു ചേർന്നു: ഇരുമ്പു ചോല സ്കൂളിൽ ഗ്രാമോത്സവം

@ പൂർവ വിദ്യാർഥികൾ ലഹരിക്കെതിരെ സാമൂഹ്യ സുരക്ഷയൊരുക്കണം 

വേങ്ങര: ഒരു പ്രദേശത്തെ പ്രൈമറി സ്കൂളിന്റെ പൂർവ വിദ്യാർഥികൾ ആ നാടിന്റെ സമ്പത്താണെന്നും , ലഹരി ഉപഭോഗം പോലുള്ള സാമൂഹ്യ വിപത്തുകൾക്കെതിരെ സംരക്ഷണ കവചം തീർക്കേണ്ടത് ഇവരാണെന്നും തിരൂരങ്ങാടി പൊലീസ് ഹൗസ് ഓഫീസർ കെ. പ്രദീപ്‌ അഭിപ്രായപ്പെട്ടു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ഇരുമ്പുചോല എ. യു. പി സ്കൂളിന്റെ അറുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ചു സംഘടിപ്പിച്ച പൂർവ വിദ്യാർത്ഥി - അധ്യാപക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ചടങ്ങിൽ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പുള്ളിശ്ശേരി കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനറും, സ്കൂളിന്റെ പൂർവ വിദ്യാർഥിയും, ഫാറൂഖ് കോളേജിൽ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഇ. കെ മുഹമ്മദ് അലി, സ്കൂൾ മാനേജർ കെ. ലിയാഖത്തലി, പി.ടി.എ പ്രസിഡന്റ് അബ്ദു‌ൽ റഷീദ് ചെമ്പകത്ത്, എ. ആർ നഗർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും പൂർവ വിദ്യാർഥിയുമായ കൊണ്ടാണത്ത് അബ്ദുൽ റഷീദ്, മുൻ പ്രധാന അദ്ധ്യാപകൻ എം. എസ് കുര്യൻ, എം. പാത്തുമ്മ, ബി. എസ് ശശിധരൻ നായർ, കെ. കെ ജോർജ്, മർഫി, പി. അബ്ദുള്ള മൗലവി, അരുന്ധതി, വെള്ളത്തു കുഞ്ഞിമോൻ, എന്നിവർ സംസാരിച്ചു. 

പൂർവ അധ്യാപകരെ ആദരിക്കൽ, വിരമിക്കുന്ന അധ്യാപകർക്കുള്ള ഉപഹാര സമർപ്പണം എന്നിവ നടന്നു. വൈകുന്നേരം നടന്ന യാത്രയയപ്പു സമ്മേളനം സ്ഥലം എം. എൽ. എ പി. കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. കെ. എൻ. എ അബ്ദുൽ ഖാദർ മുഖ്യ പ്രഭാഷണം നിർവഹിച്ചു. 

ഡോക്ടർ ലൈലാ ബീഗം, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് അംഗം പി. കെ അബ്ദുൽ റഷീദ്, സ്റ്റാഫ് സെക്രട്ടറി കെ. എം. എ ഹമീദ്, പി. ടി. എ വൈസ് പ്രസിഡന്റ് കെ. ഹൻളൽ, ടി. മുനീർ, ടി. ഇസ്മായിൽ, കെ. ഫൈസൽ, പാറയിൽ ഹനീഫ, ഡോക്ടർ ഇ. കെ അബ്ദുൽ റസാഖ്, പഞ്ചായത്ത് അംഗം ജാബിർ എന്നിവർ സംസാരിച്ചു. വിരമിക്കുന്ന അധ്യാപകരായ ഷാഹുൽ ഹമീദ് തറയിൽ, ടി. പി അബ്ദുൽ ഹഖ് എന്നിവർ യാത്രയയപ്പിന് നന്ദി പ്രകാശിപ്പിച്ചു സംസാരിച്ചു. സീനിയർ അധ്യാപിക ജി. സുഹ്‌റാബി സ്വാഗതവും പ്രോഗ്രാം കൺവീനർ പി. അബ്ദുൽ ലത്തീഫ് നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}