കേരള മദ്യനിരോധന സമിതി സമര പ്രഖ്യാപന കൺവെൻഷൻ നടത്തി

മലപ്പുറം: കേരള മദ്യനിരോധന സമിതി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമര പ്രഖ്യാപന കൺവെൻഷൻ നടത്തി. എല്ലാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തി പുതിയ മദ്യശാലകൾ തുറക്കുന്ന നടപടികളിൽ നിന്ന് സർക്കാർ പിന്തിരിയുക, ലഹരി വിമുക്ത വിദ്യാലയം പ്രതീക്ഷയുടെ കേരളം യാഥാർത്ഥ്യമാക്കുക, ലഹരി ദുരന്തത്തിന്റെ വ്യാപ്തിയെ കുഞ്ഞുങ്ങളെ ബോധ്യപ്പെടുത്തുന്നതിന് അഞ്ചാം ക്ലാസ് മുതലുള്ള പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി പഠന വിഷയമാക്കുക എന്നീ മുദ്രാവാക്യമുയർത്തിക്കൊണ്ട് അമ്മമാരുടെ നിലവിളി സമരത്തിന് ജില്ലയിൽ തുടക്കം കുറിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് അഷറഫ് മനരിക്കൽ അധ്യക്ഷത വഹിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. അഖിലേന്ത്യാ പ്രസിഡന്റ് കെ പി ദുര്യോധനൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന നേതാക്കളായ അസൈനാർ ഊരകം, കെ സോമശേഖരൻ നായർ, കാട്ടുങ്ങൽ അലവിക്കുട്ടി ബാഖവി, ദാമോദരൻ കോഴഞ്ചേരി, കെ ടി അബ്ദുൽ മജീദ്, ഗഫൂർ പൂവത്തിക്കൽ, മുഹമ്മദ് ബാവ എ ആർ നഗർ, മണ്ണിൽ ബിന്ദു, എൻ ടി മൈമൂന മെമ്പർ, ഈ സത്യൻ മാസ്റ്റർ,ടി മുഹമ്മദ് റാഫി, മുഹമ്മദ് ഇല്യാസ്, കെഎൻഎ അമീർ, എ കെ മുഹമ്മദ്, ജമീല മാങ്കാവ്, മണക്കടവൻ അയ്യൂബ് ഹാജി, റൈഹാനത്ത് ബീവി, സി ജമീല, സി ചന്ദ്രമതി, റാഹില എസ്, ഷാഹിദാ ബീവി, ഉമ്മുകുൽസു നിലമ്പൂർ, അഷറഫ് വൈലത്തൂർ, ബേബി എസ് പ്രസാദ്, അഷ്റഫ് സ്സെഞ്ച്വറി, ഷിബിനി കോട്ടക്കൽ, അഷറഫ് കുഞ്ഞിപ്പ, എ സുബൈദ, നൗഷാദ് വികെ, വി പി ആയിഷ ബീവി, അസൂറ ബീവി, മുബീന എൻഎസ്, ജുബൈരിയ ചെറുശോല തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}