വേങ്ങര: മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മാണം നടത്തുന്ന പാണ്ടികശാല വനിതാ ശാക്തീകരണത്തിന്റെ ശിലാസ്ഥാപനം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ടി.പി. എം ബഷീർ നിർവഹിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. വാർഡ് മെമ്പർ യൂസുഫലി വലിയോറ അധ്യക്ഷത വഹിച്ചു.
പതിനെട്ടാം വാർഡ് മെമ്പർ മടപ്പള്ളി മജീദ്, പി കെ ഉസ്മാൻ ഹാജി, ടി.അലവിക്കുട്ടി, കരുമ്പിൽ മുഹമ്മദലി, എ കെ മുഫസ്സിർ, എ കെ മുഹമ്മദ് അലി, എ കെ അലവി ബാപ്പു, പാറക്കൽ ഉസ്മാൻ, കരുമ്പിൽ അസീസ് എം ശിഹാബുദ്ധീൻ, മുല്ലപ്പള്ളി അബൂബക്കർ, മടപ്പള്ളി ഫൈസൽ,എം.സിന്ധു ടീച്ചർ, സി ശാരദ, കെ.അശ്വതി എന്നിവർ സംബന്ധിച്ചു.