വൈദ്യുതി ചാർജ് അടച്ചില്ല: വേങ്ങര ഉപജില്ല വിദ്യാഭ്യാസ ഓഫീസിന്റെ ഫ്യൂസ് ഊരി

വേങ്ങര : വൈദ്യുതി ചാർജ് അടവാക്കാത്തതിനാൽ വേങ്ങര ഉപജില്ല വിദ്യാഭ്യാസ ഓഫീസിന്റെ ഫ്യൂസ് കെ. എസ്. ഇ. ബി അധികൃതർ ഊരി. വെള്ളവും വെട്ടവമില്ലാതെ പതിമൂന്നു ജീവനക്കാരും വിവിധ ആവശ്യങ്ങൾക്കായി ഓഫീസിൽ എത്തുന്ന സ്കൂൾ അധികൃതരും വിയർക്കുന്നു. 

വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഈ സർക്കാർ കാര്യാലയം വർഷങ്ങളായി കെട്ടിടയുടമക്ക് വാടക നൽകാത്തതിനാൽ നേരത്തെ കുടിയിറക്കൽ ഭീഷണിയിലുമത്രേ. പൊതുവെ ദുർബല, പോരെങ്കിൽ ഗർഭിണിയും എന്ന് പറഞ്ഞ പോലായി ഇപ്പോൾ ഈ കാര്യാലയത്തിന്റെ അവസ്ഥ. 

അഞ്ചു വർഷത്തോളമായി വാടക നൽകാത്തതിനാൽ എപ്പോഴും ഇറങ്ങിപ്പോരേണ്ടുന്ന അവസ്ഥയിലാണ് വൈദ്യുതിയും നിലച്ചത്. മൂന്നു ദിവസമായി ഓഫീസിലെ കമ്പ്യൂട്ടറുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. ബുധനാഴ്‌ചയും ഈ സ്ഥിതി തുടർന്നാൽ ഓഫീസിലെ എല്ലാ പ്രവർത്തനവും നിലക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഫാനോ ടോയ്‌ലറ്റിൽ വെള്ളമോ ഇല്ലാതെ വനിതാ ജീവനക്കാർ ഉൾപ്പെടെ കഷ്ട്ടത്തിലായി. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. സാധാരണയിൽ മലപ്പുറം ഡി ഡി. ഇ ഓഫീസിൽ നിന്നാണ് വിദ്യാഭ്യാസ ഓഫീസുകളുടെ വൈദ്യുതി ബില്ലുകൾ അടക്കാറുള്ളത്. എന്നാൽ സർക്കാരിന്റെ സാമ്പത്തിക ഞെരുക്കം കാരണം ഫണ്ട് അനുവദിക്കാത്തതാണ് കറന്റ് ബില്ല് അടക്കാൻ വൈകുന്നതെന്നറിയുന്നു. 

സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ഉപജില്ലയായ വേങ്ങരയിലെ വിദ്യാഭ്യാസ കാര്യാലയം പ്രവർത്തിക്കുന്ന കെട്ടിടം കുടിയൊഴിപ്പിക്കൽ ഭീ ഷണിയിലായിട്ട് വർഷങ്ങളായി. കെട്ടിടത്തിൻ്റെ ഉടമക്ക് അഞ്ചു വർഷത്തിലധികമായി വാടക കുടിശ്ശിക വന്നതോടെയാണ് ഉടമ ഓഫിസ് ഒഴിപ്പിക്കാനുള്ള നീക്കം ആരംഭിച്ചത്. പ്രതിമാസം 4859 രൂ പ നിരക്കിൽ 2019 ജനുവരി മുതൽ വാടകയിനത്തിൽ നാല് ലക്ഷത്തോളം രൂപ ഈ കാര്യാലയത്തിനു കുടിശ്ശികയുണ്ട്. ഇപ്പോൾ വൈദ്യുതി ചാർജും അടക്കാതായതോടെ ഈ സ്ഥാപനത്തിന്റെ മരണമണി മുഴങ്ങുന്നതായി നാട്ടുകാർ ഭയപ്പെടുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}