വലിയോറ: കുറുക ഗവൺമെന്റ് ഹൈസ്‌കൂളിലെ ഐ ടി ലാബിലെ മുഴുവൻ കമ്പ്യൂട്ടറുകളും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഇൻസ്റ്റാലേഷൻ നടത്തി. പുതിയ ഐ ടി ടെക്സ്റ്റ് ബുക്കുകൾ എത്തിയതോടെ നിലവിലുള്ള സോഫ്റ്റ്‌വെയർ മാറ്റി ഉബുണ്ടു 22.04 ആണ് ഇനി മുതൽ പഠിക്കാനായുള്ളത്. അതിനായി ലാബിലെ 30 ലാപ്ടോപ്പുകളും ലിറ്റിൽ കൈറ്റ്സ് ടീം ഇൻസ്റ്റല്ലേഷൻ നടത്തി.
സ്കൂൾ ഹെഡ്മാസ്റ്റർ കെ സി രാജേഷ് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. സ്കൂൾ SITC രജിഷ്, കൈറ്റ് മാസ്റ്റർ ശറഫുദ്ധീൻ, കൈറ്റ് മിസ്ട്രെസ് സുഹൈലത് ടീച്ചർ എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി.
രണ്ട് ദിവസങ്ങളിലായി ഉച്ചവരെയുള്ള സമയത്താണ് ഇൻസ്റ്റല്ലേഷൻ പുർത്തിയാക്കിയത്. കുട്ടികൾ വളരെ ആവേശത്തോടെ ഈ പ്രോഗ്രാമിൽ പങ്കെടുത്തു. ഓരോരുത്തർക്കും നല്ലൊരു അനുഭവമായെന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു.