വിരമിക്കുന്ന അധ്യാപകർക്ക് വിദ്യാർഥികൾ ''ഓർമാതളം'' സമ്മാനിച്ചു

ഏ.ആർ നഗർ: വിരമിക്കുന്ന അധ്യാപകർക്ക് അവർ പഠിപ്പിച്ച ആദ്യ ബാച്ചിലെ പഴയ തലമുറയിലെ പൂർവ്വ വിദ്യാർഥികളും, ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്ന പുതിയ തലമുറയിലെ കുട്ടികളും ചേർന്നൊരുക്കിയ സചിത്രം ബഹുവർണ പതിപ്പ് മാസ് റിലീസിംഗ് നടത്തി വിരമിക്കുന്ന അധ്യാപകർക്ക് യാത്രാമൊഴി നൽകിയത് വേറിട്ട കാഴ്ച്ചയായി. 

സ്നേഹംകൊണ്ട് വീർപ്പുമുട്ടിയ അധ്യാപകരാകട്ടെ അവരോട് പകരമായി ആവശ്യപ്പെട്ടത് ഒറ്റ കാര്യം. ലഹരിക്കെതിരെ പോരാടുമെന്നും, ലഹരി ഉപയോഗം തടയാനുള്ള പരിപാടികളിൽ പങ്കാളിയാകുമെന്നും, ലഹരി ജീവിതത്തിൽ ഉപയോഗിക്കില്ലെന്നും പ്രതിജ്ഞയെടുക്കണമെന്ന് ആവശ്യപ്പെട്ടു. ഇത് സമ്മതിച്ച കുട്ടികൾ ഒന്നടങ്കം അധ്യാപകൻ ചൊല്ലിക്കൊടുത്ത ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി ലഹരിയോട് സന്ധിയില്ലാ സമരം നടത്തുമെന്ന് പ്രഖ്യാപിച്ചു. 

അബ്ദുറഹിമാൻ നഗറിലെ ഇരുമ്പുചോല എ. യു. പി സ്കൂളിലാണ് വേറിട്ട യാത്രയയപ്പ് വേദി ഒരുങ്ങിയത്. ഹെഡ്മാസ്റ്റർ തറയിൽ ഷാഹുൽ ഹമീദിനും, അറബിക് അധ്യാപക സംഘടനായ കെ. എ ടി.എ .എഫ് സംസ്ഥാന അധ്യക്ഷൻ ടി.പി അബ്ദുൽ ഹഖിനുമാണ് വിദ്യാർഥികൾ ഹൃദ്യമായ യാത്രയയപ്പ് നൽകിയത്. ബഹുവർണ കളറിൽ പ്രിൻ്റ് ചെയ്ത 'ഓർമാതളം' നാലു പേജ് പത്രമാണ് കുട്ടികൾ തയ്യാറാക്കിയത്. അധ്യാപകരുടെ സേവനങ്ങളും, അവർ പിരിയുമ്പോൾ ഉണ്ടാകുന്ന നഷ്ടവും, അവരുടെ പ്രത്യേക പ്രൊഫൈലും സ്കൂൾ വിഷയങ്ങളുമാണ് ഉള്ളടക്കം. പ്രൈമറി സ്കൂളിൻ്റെ ചരിത്രത്തിൽ തന്നെ ആദ്യമായി സഹപാഠിക്ക് വീട് നിർമ്മിച്ചു നൽകിയും ഈ കുട്ടികൾ ലോകശ്രദ്ധ നേടിയിരുന്നു. 

മാനേജർ കാവുങ്ങൽ ലിയാഖത്തലി പരിപാടി ഉദ്ഘാടനം ചെയ്തു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ചടങ്ങിൽ പി. ടി. എ പ്രസിഡൻ്റ് റഷീദ് ചെമ്പകത്ത് അധ്യക്ഷനായി. കഥാകൃത്ത് വെള്ളത്ത് കുഞ്ഞഹമ്മദ്, ഡോ. ഇ.കെ മുഹമ്മദലി, അൻളൽ കാവുങ്ങൽ, ഫൈസൽ കാവുങ്ങൽ, ടി. ഇസ്മായിൽ, ടി. മുനീർ, ജി.സുഹ്റാബി, എം.ടി.എ പ്രസിഡൻ്റ് എം. അസ്മാബി, എം.ഖദീജ, സമീൽ കൊളക്കാട്ടിൽ, ഇല്യാസ് മമ്പുറം, പി.ഹനീഫ, അബ്ദുറഹിമാൻ പാറയിൽ, സുഹൈൽ വി.കെ പടി എന്നിവർ സംസാരിച്ചു. സ്കൂൾ ലീഡർ മിസ് യ, വിദ്യാർഥികളായ നിദ ഫസ്‌ലി എന്നിവർ പതിപ്പ് ഹെഡ്മാസ്റ്റർ ഷാഹുൽ ഹമീദിന് സമർപ്പിച്ചു. ഓർഗനൈസിംഗ് കൺവീനർ ലത്തീഫ് കൊടിഞ്ഞി സ്വാഗതം പറഞ്ഞു. 

സ്കൂളിൻറെ 65-ാംവാർഷികവും യാത്രയയപ്പ് സമ്മേളനവും പൂർവ്വ വിദ്യാർത്ഥി - അധ്യാപക മെഗാ സംഗമവും ബുധൻ, വ്യാഴം ദിവസങ്ങളിൽ സ്കൂളിൽ അരങ്ങേറും. 

രണ്ടായിരത്തോളം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ 60 ശതമാനത്തിലധികം കുട്ടികളുടെയും പിറവിയെടുത്ത ഗിന്നസ് ബീഗം എന്ന പേരിൽ അറിയപ്പെടുന്ന ഡോക്ടർ ലൈലാ ബീഗത്തെ ചടങ്ങിൽ ആദരിക്കും. സമ്മേളനം പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്യും. അഡ്വ: കെ.എൻ എ ഖാദർ മുഖ്യപ്രഭാഷണം നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}