വേങ്ങര: ''ആരോഗ്യകരമായ തുടക്കങ്ങൾ, പ്രതീക്ഷാജനകമായ ഭാവി'' എന്ന തലക്കെട്ടിൽ ലോകാരോഗ്യ ദിനത്തോടനുബന്ധിച്ചു എ. ആർ നഗറിൽ സംഘടിപ്പിച്ച ആരോഗ്യ റാലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ റഷീദ് കൊണ്ടാണത്ത് ഉദ്ഘാടനം ചെയ്തു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. എ. ആർ നഗർ പഞ്ചായത്തിൽ ആരോഗ്യ കേന്ദ്രത്തിന് കീഴിൽ ഉള്ള ആറ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലുമായാണ് ''നടക്കാം ആരോഗ്യത്തിലേക്ക് '' എന്ന ആരോഗ്യ സന്ദേശ റാലി സംഘടിപ്പിച്ചത്. ഒഴിവാക്കാവുന്ന മാതൃ-ശിശു മരണങ്ങളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അമ്മമാരുടെയും നവജാതശിശുക്കളുടെയും ആരോഗ്യവും അതിജീവനവും വർദ്ധിപ്പിക്കുന്നതിലാണ് ഈ പ്രമേയം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ബന്ധപ്പെട്ടവർ സൂചിപ്പിച്ചു. ഗർഭകാലത്ത് ഉയർന്ന നിലവാരമുള്ള പരിചരണത്തിന്റെയും സ്ത്രീകൾക്കും ശിശുക്കൾക്കും പ്രസവാനന്തര പരിചരണത്തിന്റെയും പ്രാധാന്യം പരിപാടിയിൽ ഊന്നിപ്പറഞ്ഞു. കുന്നുംപ്പുറത്തു നടന്ന ആരോഗ്യ ദിന പരിപാടിയിൽ വാർഡ് മെമ്പർ പി. കെ ഫിർദൗസ് അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദ് കുട്ടി ടി.സി, ഹെൽത്ത് ഇൻസ്‌പെക്ടർ മുഹമ്മദ് ഫൈസൽ,എന്നിവർ സംസാരിച്ചു. കുന്നുംപുറം പാലിയേറ്റീവ് പ്രസിഡന്റ് കെ. കെ മൊയ്‌തീൻകുട്ടി, ട്രോമ കെയർ യൂണിറ്റ് പ്രസിഡന്റ് റാഫി, വാർഡ് മെമ്പർമാരായ ആച്ചുമ്മക്കുട്ടി, പ്രദീപ്കുമാർ, ശ്രീജ സുനിൽ, ഷൈലജ പുനത്തിൽ എന്നിവർ നേതൃത്വം നൽകി.
നടക്കാം ആരോഗ്യത്തിലേക്ക്: ലോകാരോഗ്യ ദിനത്തിൽ എ.ആർ നഗറിൽ ആരോഗ്യ റാലി
admin