ഉറവിട മാലിന്യ സംസ്കരണം ഉറപ്പാക്കാൻ പറപ്പൂർ പഞ്ചായത്ത്

പറപ്പൂർ: ഉറവിട മാലിന്യ സംസ്കരണം ജീവിതത്തിന്റെ ഭാഗമായി മാറ്റുക എന്ന ലക്ഷ്യത്തോടെ അടുക്കള മാലിന്യങ്ങൾ സംസ്കരിക്കുന്നതിന് വേണ്ടി പറപ്പൂർ പഞ്ചായത്ത് 2024_25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആറാംവാർഡിൽ നിന്നും അപേക്ഷ നൽകി ഗുണഭോക്തൃ വിഹിതം അടച്ച  പതിനഞ്ചോളം കുടുംബങ്ങൾക്ക് ഓരോ കുടുംബത്തിനും രണ്ട് കിച്ചൺ ഡൈജസ്റ്റർ വീതം 30 ഓളം ബിന്നുകൾ 90% സബ്സിഡിയോടെ വിതരണം ചെയ്തു.

വാർഡ് മെമ്പർ എ പി ഷാഹിദ വിതരണത്തിന് നേതൃത്വം നൽകി. ചടങ്ങിൽ  മൊയ്ദുട്ടി ഹാജി എപി, ഷാഹുൽ ഹമീദ്എംകെ, സിദ്ധീഖ് എംപി, മൂസ സി, ഉമ്മർഎംകെ, ഷാഫി പിലാക്കൽ, മുഹമ്മദ് കുട്ടി മുസ്ലിയാർ വിപി, റഹൂഫ് ഓപി, അജിത് മാസ്റ്റർ, മുഹമ്മദ് കുട്ടി കപൂര്, സഫീർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}