മൈത്രിഗ്രാമം റോഡിലുള്ള പുല്ലുകൾ പറിച്ചും, വേസ്റ്റുകൾ അടിച്ചുവാരിയും ശുചീകരിച്ചു

വേങ്ങര: ചേറൂർ കഴുകൻചിനയിലെ മൈത്രി ഗ്രാമംറോഡിൽ പുല്ലുകൾ പറിച്ചും വേസ്റ്റുകൾ അടിച്ചുവാരി വൃത്തിയാക്കിയും മൈത്രി റോഡിന്റെ ഇരുവശത്തു നിന്നും റോഡിലേക്ക് ചാഞ്ഞു കിടക്കുന്ന മരക്കൊമ്പുകൾ വെട്ടിമാറ്റിയും സമ്പൂർണ്ണ ക്ലീനിംഗ് നടന്നു. 

മൈത്രിഗ്രാമം റസിഡൻസ് അസോസിയേഷന്റെകീഴിൽ നടന്ന ശുചീകരണ പ്രവർത്തിയിൽ നിരവധി ഗ്രാമവാസികൾ പങ്കെടുത്തു.   
കണ്ണമംഗലം ഗ്രാമപഞ്ചായത്ത് ഈവർഷം ഏറ്റവും വൃത്തിയുള്ള ശുചീകരണത്തിനുള്ള റെസിഡൻസ് അസോസിയേഷനുള്ള അവാർഡ് മൈത്രിഗ്രാമം റസിഡൻസ് അസോസിയേഷൻ നേടിയിരുന്നു. തുടർന്നുള്ള വർഷങ്ങളിലും പഞ്ചായത്തിന്റെ അവാർഡുകൾ മൈത്രിഗ്രാമം നേടിയെടുക്കുമെന്ന് ഗ്രാമവാസികൾ പറയുന്നു. 

ഇന്നത്തെ ശുചീകരണത്തിൽ കാപ്പിൽ ജമാൽ, എ കെ മൂസക്കുട്ടി, സി എം മുഹമ്മദ് ഇഖ്ബാൽ, കെ അബ്ദുൽ കരീം, കെ സൽമാൻ, സിപി ഉണ്ണി, തോട്ടുങ്ങൽ  ഫൈസൽ അബൂഗസൽ, സി എം മുഹമ്മദ് അഫ്സൽ, സി പി സുധൻ, കെ അബ്ദുസ്സലാം, എം ടി ഷരീഫ്ക്ക, കെ റിഷാദ്, കെഎം അബ്ദുൽ റഷീദ് തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}