സുരക്ഷിത പ്രസവം ക്യാമ്പയിന് തുടക്കമായി

വേങ്ങര: കുഞ്ഞോമന ജനിക്കേണ്ടത് സുരക്ഷിത കരങ്ങളിൽ പ്രസവം സുരക്ഷിതമാക്കാൻ ആശുപത്രികൾ തന്നെ തെരത്തെടുക്കാം എന്ന സന്ദേശം സമൂഹത്തിലെത്തിക്കുന്നതിന്നുള്ള ബോധവൽക്കരണ നാടകം വേങ്ങര ബസ് സ്റ്റാന്റ പരിസരത്ത്അരങ്ങേറി. 

ആശുപത്രിയിലുള്ള പ്രസവത്തിലൂടെ അമ്മക്കും കുഞ്ഞിനും ലഭിക്കുന്ന സുരക്ഷയും ആരോഗ്യ നേട്ടങ്ങളെ കുറിച്ചും നാടകാവിഷ്കാരത്തിലൂടെ ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം. ചെങ്ങന്നൂർ സൈന്ധവാസിലെ സനീഷ്യം സംഘവുമാണ് അവതാരകർ.
         
ആരോഗ്യവകുപ്പും ആരോഗ്യ കേരളവും വേങ്ങര സാമൂഹ്യ ആരോഗ്യ കേന്ദ്രവും സംയുക്തമായി വേങ്ങര ബസ് സ്റ്റാന്റിൽ നടത്തിയ പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ.എൻ. എൻ പമീലി അധ്യക്ഷയായി. 

ജില്ലാ മാസ് മീഡിയ ഓഫീസർമാരായ കെ.പി. സാദിഖ് അലി, പി.എം. ഫസൽ, ഹെൽത്ത് സൂപ്പർവൈസർ ഹരിദാസ്, പബ്ലിക് ഹെൽത്ത് നഴ്സ് സൂപ്പർവൈസർ തങ്ക, പി.ആർ.ഒ നിയാസ് എന്നിവർ സംസാരിച്ചു.

Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}