കോഴിയിറച്ചി കഴിക്കുന്നത് ആയുസ് കുറയ്ക്കുമെന്ന് പുതിയ പഠനം

ന്യൂയോർക്ക്: റെഡ് മീറ്റിന് പകരം ചിക്കൻ പോലുള്ള വൈറ്റ് മാംസം കഴിക്കുന്നത് ഉയർന്ന കൊളസ്ട്രോള്‍, കാൻസർ, വീക്കം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ കുറയ്ക്കാൻ സഹായിക്കുമെന്നുള്ള ധാരണ തെറ്റാണെന്ന് പുതിയ പഠനം.

കോഴിയിറച്ചിയും മറ്റു റ്റ് മീറ്റുകളും കഴിക്കുന്നത് ഗ്യാസ്ട്രോഇന്‍റസ്റ്റൈനല്‍ കാൻസറും മറ്റു കാരണങ്ങള്‍ കൊണ്ടുമുള്ള മരണ സാധ്യതയും ഗണ്യമായി വർധിപ്പിക്കുന്നുവെന്ന് പഠനം പറയുന്നു.

അക്കാദമി ഓഫ് ന്യൂട്രീഷൻ ആൻഡ് ഡയറ്റെറ്റിക്സിന്‍റെ വക്താവ് തെരേസ ജനറല്‍, എംഎസ്, ആർഡി, സിഡിഎന്‍റെ നേതൃത്വത്തില്‍ന്യൂട്രിയന്‍റുകളിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

തെക്കൻ ഇറ്റലിയില്‍ താമസിക്കുന്ന 4,869 ആളുകളാണ് പഠനത്തില്‍ പങ്കെടുത്തത്. ഇവർ ഭക്ഷണക്രമം, ജീവിതശൈലി എന്നിവയെക്കുറിച്ചുള്ള സർവേയില്‍ പങ്കെടുത്ത് വിവരങ്ങള്‍ നല്‍കിയിരുന്നു. 2006 മുതല്‍ 2024 വരെയുള്ള പഠന കാലയളവില്‍, ഗവേഷകർ മാംസ ഉപഭോഗത്തെ റെഡ്, വൈറ്റ് എന്നിങ്ങനെ തരംതിരിച്ച്‌ വിവരങ്ങള്‍ ശേഖരിച്ചു. 

ആഴ്ചയില്‍ 300 ഗ്രാമില്‍ കൂടുതല്‍ (ഏകദേശം 10 ഔണ്‍സ്) കോഴിയിറച്ചി കഴിക്കുന്നവർക്ക് ആഴ്ചയില്‍ 100 ഗ്രാമില്‍ താഴെ (ഏകദേശം 3.5 ഔണ്‍സ്) മാത്രം കഴിക്കുന്നവരെ അപേക്ഷിച്ച്‌ ഉയർന്ന കൊളസ്ട്രോള്‍, കാൻസർ, വീക്കം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ ബാധിച്ച്‌ മരിക്കാനുള്ള സാധ്യത 27 ശതമാനമാണ് കൂടുതലാണെന്ന് പഠനം കണ്ടെത്തി.

300 ഗ്രാമില്‍ കൂടുതല്‍ വെളുത്ത മാംസം കഴിക്കുന്നവരില്‍ ഈ അപകടസാധ്യത ഗണ്യമായി വർധിച്ചു. കാൻസർ, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ മരണകാരണങ്ങള്‍ക്കും ഇത് കാരണമാകുമെന്നാണ് പഠനം പറയുന്നത്. 

ആഴ്ചയില്‍ 300 ഗ്രാമില്‍ കൂടുതല്‍ വെറ്റ് മീറ്റ് കഴിക്കുന്ന ആളുകള്‍ക്ക് 100 ഗ്രാമില്‍ താഴെ കഴിക്കുന്നവരെ അപേക്ഷിച്ച്‌ ഗ്യാസ്ട്രോഇന്‍റസ്റ്റൈനല്‍ കാൻസർ മൂലം മരിക്കാനുള്ള സാധ്യത ഇരട്ടിയാണ്. കോഴി പാകം ചെയ്യുന്ന രീതിയും സംസ്കരിക്കുന്നതും ആരോഗ്യത്തെ സ്വാധീനിച്ചേക്കാം. 

ഗ്രില്‍ ചെയ്യുക, ബാർബിക്യൂ ചെയ്യുക, വറുക്കുക തുടങ്ങിയ ഉയർന്ന താപനിലയില്‍ പാകം ചെയ്യുമ്ബോള്‍ ഹെറ്ററോസൈക്ലിക് അമിനുകളും പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകളും ഉണ്ടാകാൻ സാധ്യതയുണ്ട്. 

ഇത് കാൻസർ സാധ്യത വർധിപ്പിക്കും. പഠനത്തില്‍ പങ്കെടുത്തവർ മെഡിറ്ററേനിയൻ ഭക്ഷണക്രമം പിന്തുടരുന്നുണ്ടെങ്കിലും, അവർ കഴിച്ച ചില കോഴിയിറച്ചി സംസ്കരിച്ചതായിരിക്കാം. സംസ്കരിച്ച മാംസത്തില്‍ സോഡിയം, പ്രിസർവേറ്റീവുകള്‍, പൂരിത കൊഴുപ്പ് എന്നിവ കൂടുതലാണ്. 

ഇത് ആരോഗ്യത്തിന് ദോഷകരമാണ്. സംസ്കരിച്ച ചിക്കൻ ഉല്‍പന്നങ്ങളും ചിക്കൻ നഗറ്റുകളും ഒഴിവാക്കുക. പകരം മേച്ചില്‍പ്പുറങ്ങളില്‍ വളർത്തുന്നതോ ജൈവികമോ ആയ ചിക്കൻ തിരഞ്ഞെടുക്കുന്നതാണ് നല്ലതെന്ന് പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}