വേങ്ങര: എസ്‌കെഎസ്എസ്എഫ് വേങ്ങരയിലും എആർ നഗർ കുന്നുംപുറത്തും ഭരണഘടനാ സംരക്ഷണ റാലി സംഘടിപ്പിച്ചു. വഖഫ് കൈയേറ്റ നിയമം പിൻവലിക്കുക, മൗലികാവകാശം സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു റാലി.
വേങ്ങരയിൽ ജില്ലാ ഓർഗനൈസിങ് സെക്രട്ടറി എം.ടി. മുസ്തഫ, മേഖലാ ഭാരവാഹികളായ ഷമീർ ഫൈസി, മുസ്തഫ മാട്ടിൽ, ഉവൈസ് ഫൈസി, മുഹമ്മദ് ചെനക്കൽ, സൈനുൽ ആബിദ് കുറ്റാളൂർ, ബഷീർ നിസാമി, ജംഷീർ മനാട്ടിപറമ്പ്, ശുഐബ് യമാനി തുടങ്ങിയവർ നേതൃത്വംനൽകി.
കുന്നുംപുറത്ത് എം.കെ. മുഹമ്മദ്കുട്ടി, ജില്ലാ സെക്രട്ടേറിയറ്റംഗം ശമീറുദ്ദീൻ ദാരിമി, മേഖലാ ഭാരവാഹികകളായ സി.കെ. മുഷ്‌ഫിർ, റഹീം ഫൈസി, ജുബൈർ ബാഖവി, മുസ്തഫ യമാനി, എം.കെ. മൊയ്തീൻകുട്ടി, ഫർഹത്തുള്ള പുകയൂർ തുടങ്ങിയവർ നേതൃത്വംനൽകി.