വഖഫ് നിയമം: ജി ഐ ഒ വേങ്ങരയിൽ പ്രതിഷേധ റാലി നടത്തി

വേങ്ങര: ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ (ജി. ഐ. ഒ) യുണിവേഴ്സിറ്റി, പള്ളിക്കൽ, ഏ. ആർ നഗർ, വേങ്ങര ഏരിയകൾ സംയുക്തമായി വഖഫ് ഭേദഗതി നിയമത്തിനെതിരായി വേങ്ങര ടൗണിൽ പ്രതിഷേധ റാലിയും സംഗമവും സംഘടിപ്പിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. എൻ. ആർ. സി, സി. എ. എ ബില്ലുപോലെ രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷത്തിനെതിരെ സംഘപരിവാർ ലക്ഷ്യം വെക്കുന്ന വംശഹത്യ പദ്ധതിയുടെ ഭാഗമായാണ് വഖഫ് ഭേദഗതിയെയും കാണാനാവുക. ഈ വംശീയ ബില്ലിനെതിരെ രാജ്യത്തുടനീളം ജനകീയ സമരങ്ങൾ ഉയർന്നുവരേണ്ടതുണ്ട് എന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. 

ജി. ഐ. ഒ യൂണിവേഴ്സിറ്റി പ്രസിഡൻ്റ് മുംതാസ്, പള്ളിക്കൽ പ്രസിഡൻ്റ് ആരിഫ, വേങ്ങര പ്രസിഡൻ്റ് ബാസിമ, ജമാഅത്തെ ഇസ്‌ലാമി വനിത വിഭാഗം ഏരിയ പ്രസിഡൻ്റ് വഹീദ എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}