ഹോട്ടല്‍ വ്യവസായം പ്രതിസന്ധിയില്‍: ജില്ലയില്‍ 30 ശതമാനം ഹോട്ടലുകൾ റംസാനു ശേഷം തുറക്കാന്‍ കഴിയാതെ അടച്ചു പൂട്ടി

മലപ്പുറം: അനുദിനം നിയന്ത്രണമില്ലാതെ കുതിച്ചുയരുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, മുനിസിപ്പല്‍, പഞ്ചായത്ത് ലൈസന്‍സ് ഫീസ്, ഫുഡ് സേഫ്റ്റി, വൈദ്യുതി ബില്‍, മറ്റു നികുതികളുടെ വര്‍ദ്ധനവ്, മാലിന്യ സംസ്‌കരണത്തിന്‍രെ പേരു പറഞ്ഞ് പൊലുഷ്യന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ കര്‍ശന നിബന്ധനകള്‍, തൊഴിലാളികളുടെ ക്രമാതീതമായ ശമ്പള വര്‍ദ്ധനവ് എന്നിവ കാരണം ഹോട്ടല്‍ വ്യവസായം പ്രതിസന്ധിയിലാണെന്നും പല സ്ഥാപനം അടച്ചു പൂട്ടല്‍ ഭീഷണി നേരിട്ടു കൊണ്ടിരിക്കയാണെന്നും ഹോട്ടല്‍ ആന്റ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വിലയിരുത്തി. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. 

ജില്ലയില്‍ 30 ശതമാനം ഹോട്ടലുകളാണ് റംസാനു ശേഷം തുറക്കാന്‍ കഴിയാതെ അടച്ചു പൂട്ടിയത്. ഇനിയും നിരവധി സ്ഥാപനങ്ങള്‍ അടച്ചു പൂട്ടല്‍ ഭീഷണി നേരിടുന്നവയുമാണ്. 

ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്ന മലപ്പുറം ജില്ലയില്‍ യാതൊരു മാനദണ്ഡവും പാലിക്കാതെ അനധികൃത ഭക്ഷണ വില്‍പ്പന ശാലകള്‍ മറ്റു ഹോട്ടലുകള്‍ക്ക് ഭീഷണിയായിരിക്കയാണെന്നും ഭാരവാഹികള്‍ വിലയിരുത്തി. റംസാന്‍ കാലത്തു പോലും നിരവധി ഹോട്ടലുകള്‍ മലപ്പുറം ജില്ലയില്‍ തുറന്ന് പ്രവര്‍ത്തിച്ചിരുന്നുവെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}