മലപ്പുറം: ഓണ്‍ലൈൻ പാർസല്‍ കേന്ദ്രത്തില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ വൻതോതില്‍ പടക്കം പിടികൂടി. കൊറിയർ ബോക്സുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
കോട്ടപ്പടിയില്‍നിന്നും കുന്നുമ്മല്‍ മൂന്നാം പടിയില്‍നിന്നുമാണ് പടക്കപ്പെട്ടികള്‍ പിടിച്ചത്. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. മലപ്പുറം ഡിവൈ.എസ്.പിക്ക് ലഭിച്ച വിവരത്തെ തുടർന്നാണ് നടപടി.
ഓണ്‍ലൈൻ വഴി സ്ഫോടകവസ്തുക്കള്‍ വാങ്ങാനോ വില്‍ക്കാനോ പാടില്ലെന്ന് പൊലീസ് പറഞ്ഞു. കൊറിയർ സർവീസ് സ്ഥാപനത്തിനെതിരെ കേസ് എടുക്കും.
തമിഴ്നാട്ടില്‍നിന്നാണ് പടക്കങ്ങള്‍ വന്നത് എന്നാണ് വിവരം. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.