തിരൂരങ്ങാടി: മൂന്നിയൂരിൽ എംഡിഎംഎയും കഞ്ചാവുമായി മൂന്ന് യുവാക്കളെ തിരൂരങ്ങാടി പോലീസ് അറസ്റ്റുചെയ്തു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. മൂന്നിയൂർ വെളിമുക്ക് സ്വദേശി കീലിപ്പുറത്ത് മുഹമ്മദ് അഷ്മർ (20), മൂന്നിയൂർ പാറക്കടവ് സ്വദേശികളായ കൂത്തുകടവത്ത് മുഹമ്മദ് ഷാമിദ് (20), മണമ്മൽ മുഷ്‌ദിഖ് (24) എന്നിവരെയാണ് അറസ്റ്റുചെയ്തത്.
മൂന്നിയൂർ മണ്ണട്ടാംപാറയിൽ വെച്ചാണ് ഇവർ പോലീസിന്റെ പിടിയിലായത്. 45 ഗ്രാം എംഡിഎംഎയും, 30 ഗ്രാം കഞ്ചാവും ഇവരിൽനിന്ന് പിടിച്ചെടുത്തു.