ഊരകം: അടിസ്ഥാന വർഗ്ഗ ജനതയുടെ നവോത്ഥാന നായകനും നിയമജ്ഞനും പണ്ഡിതനും അധ:സ്ഥിതരുടെ രാഷ്ട്രീയ നേതാവും ഭരണഘടന മുഖ്യശിൽപിയുമായിരുന്ന അംബേദ്ക്കർ ജാതിവ്യവസ്ഥക്കും തൊട്ടുകൂടായ്മക്കും എതിരെ പോരാടുന്നതിന് തന്റെ ജീവിതം ഉഴിഞ്ഞ വെച്ച പരിഷ്കർത്താവായിരുന്നെന്ന് ബി ജെ പി സംസ്ഥാന കൗൺസിൽ അംഗം എ പി ഉണ്ണി അഭിപ്രായപ്പെട്ടു. ഊരകം കീരൻക്കുന്ന് പട്ടികജാതി സങ്കേതത്തിൽ ബി ജെ പി സംഘടിപ്പിച്ച അംബേദ്ക്കർ ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ബിജെപി പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ വേലായുധൻ അധ്യക്ഷത വഹിച്ചു.
ആദ്യകാല പ്രവർത്തകൻ കെ.കെ അപ്പുട്ടിയെ ചടങ്ങിൽ ആദരിച്ചു. എം ടി. ലക്ഷ്മണൻ, മണ്ണിൽ നീലകണ്ഠൻ, കെ.കെ. അപ്പുട്ടി എന്നിവർ സംസാരിച്ചു.