ഡോ. ബി ആർ അംബേദ്കർ ജയന്തി ആഘോഷവും കോൺഗ്രസ് പതാക ഉയർത്തലും സംഘടിപ്പിച്ചു

ഗാഡിക്കുന്ന്: വേങ്ങര ഗാന്ധിക്കുന്ന് 7-ാം വാർഡ് യൂനിറ്റ് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പരപ്പൻചിനയിൽ ഡോ. അംബേദ്കർ അനുസ്മരണവും കോൺഗ്രസ് പതാക ഉയർത്തലും നടത്തുകയുണ്ടായി.
മലപ്പുറം ജില്ലാ ദലിത് കോൺഗ്രസ് വൈസ് പ്രസിഡന്റ് സോമൻ ഗാന്ധിക്കുന്ന് പരിപാടി ഉദ്ഘാടനം ചെയ്യുകയും വേങ്ങര മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് ടി കെ മൂസ്സക്കുട്ടി കോൺഗ്രസ് പതാക ഉയർത്തുകയും ചെയ്തു.  

സുന്ദരൻ കെ പി മുട്ടുംപുറം ആശംസയർപിച്ച് സംസാരിച്ചു.
യൂനിറ്റ് പ്രസിഡൻ്റ് ടി പി സി കുഞ്ഞാലിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുബാറക് ഗാന്ധിക്കുന്ന് സ്വാഗതവും കുമാരൻ തിരക്കൻ നന്ദിയും പറഞ്ഞു. 

ഇ പി ഖാദർ,  കെ റാഫി, കല്ലൻ  മൂസ്സ, എം കെ നാരായണൻ, ടി പി സി ബഷീർ എന്നിവരുടെ നേതൃത്വത്തിൽ മറ്റ് ഭാരവാഹികളും നിരവധി കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}