തിരൂരങ്ങാടി : ഭരണകക്ഷിയിൽ തന്നെയുള്ള ഇരുപതാം വാർഡ് കൗൺസിലർ ഫാത്തിമ പൂങ്ങാടന്റെ ഉദ്യോഗസ്ഥന്മാർക്കെതിരായുള്ള ആരോപണം നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഫയലുകൾ അനധികൃതമായി മുന്നോട്ടു നീക്കുന്നു എന്ന ആരോപണം നഗരസഭാ സെക്രട്ടറി അടിയന്തര അന്വേഷണത്തിന് ഉത്തരവിടണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും തിരൂരങ്ങാടി മണ്ഡലം പാർട്ടി ഭാരവാഹികൾ ആവശ്യപ്പെട്ടു.
ഉദ്യോഗസ്ഥന്മാരുടെ ഭാഗത്തുനിന്നുള്ള ഗുരുതരമായ കൃത്യവിലോപമാണ് ഭരണകക്ഷിയിൽ തന്നെയുള്ള വാർഡ് കൗൺസിലർ ആരോപിച്ചിരിക്കുന്നത് ഇതേ കൗൺസിലറുടെ പേരിലുള്ള ഭൂമി ഇടപാടിൽ നിയമനടപടികൾ നടന്നുകൊണ്ടിരിക്കുമ്പോൾ പരസ്പരം ആരോപണ വിധേയമാക്കി അന്വേഷണത്തെ മറികടക്കാനുള്ള തന്ത്രമാണോ ഇതെന്നും അന്വേഷിക്കേണ്ടതുണ്ട് ഉദ്യോഗസ്ഥർക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റം ഉദ്യോഗസ്ഥരുടെ ചുമതലയുള്ള സെക്രട്ടറി അന്വേഷണം നടത്തി അടിയന്തര നിയമ നടപടികൾ എടുക്കണമെന്നും വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്റെ അനധികൃത ഇടപെടൽ ഉണ്ടായിട്ടുണ്ടെങ്കിൽ ഉത്തരവാദികളായവരെ നിയമവിരുദ്ധ പ്രവർത്തനം നടത്തിയതിന് രാജി ആവശ്യപ്പെടാൻ പാർട്ടി തയ്യാറാകണമെന്നും മണ്ഡലം ഭാരവാഹികളായ മൂസാ ജാറത്തിങ്ങൽ, ഷമീം ഹംസ പി ഓ, ഫൈസൽ ചെമ്മാട്, സാദിഖ് തെയ്യാല, ഫൈസൽ എൻ പി എന്നിവർ ആവശ്യപ്പെട്ടു.