എടരിക്കോട്: എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റിക്കു കീഴിൽ ജില്ലയിലെ സെക്ടർ കേന്ദ്രങ്ങളിൽ ബ്രൈറ്റ് ഫോറം, പ്രവർത്തക പരിശീലനം ശ്രദ്ധേയമായി. വേങ്ങര ഡിവിഷനിലെ ഇരിങ്ങല്ലൂർ സെക്ടറിൽ ജില്ലാ പ്രസിഡന്റ് കെ ജഅ്ഫർ ശാമിൽ ഇർഫാനി ഉദ്ഘാടനം നിർവഹിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. യൂണിറ്റ് ഭാരവാഹികൾക്ക് സെക്ടർ കേന്ദ്രീകരിച്ച് നടക്കുന്ന പ്രവർത്തകരുടെ പരിശീലനമാണ് ബ്രൈറ്റ് ഫോറം. ലീഡർഷിപ്പ്, ക്വാളിറ്റി ഡെവലപ്മെന്റ്, സ്കില്‍ ആപ്റ്റിറ്റ്യൂഡ് എന്നിവ പരിപോഷിപ്പിക്കാൻ ബ്രൈറ്റ് ഫോറം വേദിയായി.
ജില്ലയിലെ 101 സെക്ടർ കേന്ദ്രങ്ങളിൽ ബ്രൈറ്റ് ഫോറം നടന്നു വരുന്നു. എസ്എസ്എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുൽ ഹഫീള് അഹ്സനി, സ്വാദിഖ് നിസാമി തെന്നല , എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് അഫ്ളൽ പി.ടി, ഫിനാൻസ് സെക്രട്ടറി മുഹമ്മദ് റഫീഖ് അഹ്സനി, ജില്ല സെക്രട്ടറിമാരായ
പി മൻസൂർ, കെ അബ്ദുൽ മജീദ്,കെ എം അനസ് നുസ് രി
സംസ്ഥാന ഡയറക്ടറേറ്റ് അംഗം അബൂബക്കർ അരിയല്ലൂർ തുടങ്ങിയവർ വിവിധ സെക്ടറുകളിൽ നേതൃത്വം നൽകി.