വഖഫ് ഭേദഗതി ബിൽ: പ്രതിഷേധ മഹാറാലി വൻ വിജയമാക്കും

വലിയോറ പരപ്പിൽ പാറ: വഖഫ് നിയമ ഭേദഗതിയിൽ  പ്രതിഷേധിച്ച് സംസ്ഥാന മുസ്ലിം ലീഗ് കമ്മറ്റി ഏപ്രിൽ 16 ന് കോഴിക്കോട് കടപ്പുറത്ത് നടത്തുന്ന പ്രതിഷേധ മഹാറാലി വൻവിജയമാക്കാൻ വേങ്ങര പഞ്ചായത്ത് 16ാംവാർഡ് മുസ്ലിം ലീഗ് പ്രവർത്തക സമിതി തീരുമാനിച്ചു. റാലിയിലേക്ക് പരമാവധി പ്രവർത്തകരെ പങ്കെടുപ്പിക്കുന്നതിന് ബസ് അടക്കമുള്ള വാഹനങ്ങൾ ഏർപ്പെടുത്തും. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ഏപ്രിൽ 14 ന് വിളംബര ജാഥ സംഘടിപ്പിക്കും. പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനും മറ്റും ഉപസമിതിയെ ചുമതലപ്പെടുത്തി. 
യോഗത്തിൽ കുട്ടി മോൻ തങ്ങൾ അധ്യക്ഷതവഹിച്ചു. അവറാൻ കുട്ടി ചെള്ളി, ഹാരിസ് മാളിയേക്കൽ, മുഹമ്മദ് കുറുക്കൻ, റിയാസ് നടക്കൽ എന്നിവർ പ്രസംഗിച്ചു. 

എ.കെ. അബ്ദുട്ടി,നടക്കൽ അവറാൻ കുട്ടി ഹാജി, കുറുക്കൻ ഹസ്സൻ ഹാജി, സി.എം. മമ്മദു ഹാജി,സജീർ ചെള്ളി, സിറാജുദ്ധീൻ നടക്കൽ, ഹസ്സൻ കെ, സക്കീർ നടക്കൽ, ജഹീർ ഇ കെ, ഇബ്രാഹീം എകെ, അൻസാർ പി ഐ, അബ്ദുള്ളക്കുട്ടി എൻ ടി, ശരീഫ് വി എം, കബീർ വി , സിദ്ധീഖ് ഇരുമ്പൻ, അലി കൊളങ്ങര, സെയ്തലവി വി എം എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}