'കുറ്റൂർ കിസ്സ' വാർഷിക സപ്ലിമെന്റ് പ്രകാശനം ചെയ്തു

വേങ്ങര: കുറ്റൂർ നോർത്ത് കെ.എം.ഹയർ സെക്കന്ററി സ്കൂളിൽ വാർഷിക സപ്ലിമെന്റ് 'കുറ്റൂർ കിസ്സ' പ്രകാശനം ചെയ്തു. സ്കൂൾ മാനേജർ കെ.പി.ഹുസൈൻ (കുഞ്ഞുട്ടി) വേങ്ങര പഞ്ചായത്ത് മെമ്പർ കെ.വി ഉമ്മർകോയക്ക് ആദ്യ കോപ്പി നൽകിക്കൊണ്ടാണ് കുറ്റൂർ കിസ്സയുടെ പ്രകാശന കർമ്മം നിർവ്വഹിച്ചത്.
 
കൂടാതെ, കേരള ബ്ലാസ്റ്റേഴ്സ് യു-15 ഫുട്ബോൾ ടീമിലേക്ക് സെലക്ഷൻ ലഭിച്ച ഷാമിലിനും, എൻ.എം.എം.എസ് പരീക്ഷയിൽ യോഗ്യത നേടിയ 64 വിദ്യാർത്ഥികൾക്കും ഉപഹാരം നൽകി അനുമോദിച്ചു.

ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ എലിസബത്ത് നൈനാൻ, പ്രധാനാധ്യാപകൻ പി.സി ഗിരീഷ് കുമാർ, എം എച്ച് എം എൽ പി സ്കൂൾ പ്രധാനാധ്യാപകൻ കെ.ഉണ്ണികൃഷ്ണൻ, മുൻ പി.ടി.എ പ്രസിഡൻ്റ് മൊയ്തീൻ കുട്ടി ഹാജി, അദ്ധ്യാപകരായ എ.ജിതേഷ്, ഷൈജു കാക്കഞ്ചേരി, എൻ.ശരണ്യ, പി.ഷംന എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}