വേങ്ങര ബ്ലോക്ക്പഞ്ചായത്ത് മാലിന്യമുക്തമായി പ്രഖ്യാപിച്ചു

വേങ്ങര: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി സമ്പൂർണ മാലിന്യമുക്ത ബ്ലോക്ക് പഞ്ചായത്തായി വേങ്ങര ബ്ലോക്ക് പഞ്ചായത്തിനെ പ്രഖ്യാപിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ചടങ്ങ് മണ്ണിൽ ബെൻസീറ ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് പുളിക്കൽ അബൂബക്കർ അധ്യക്ഷത വഹിച്ചു.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ യു.എം. ഹംസ, സലീന കരുമ്പിൽ, വി. സലീമ, ഫസലുദ്ദീൻ തയ്യിൽ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻമാരായ പി.പി. സഫീർ ബാബു, സഫിയ മലേക്കാരൻ, സുഹിജാബി ഇബ്രാഹിം, സെക്രട്ടറി കെ. അനീഷ്, അബ്ദുൽ അസീസ് പറങ്ങോടത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}