വേങ്ങര: കാശ്മീരിൽ നടന്ന ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് കൊണ്ടും മരണപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തിക്കൊണ്ടും എസ്ഡിപിഐ രാജ്യവ്യാപകമായി നടത്തുന്ന പരിപാടിയുടെ ഭാഗമായി വേങ്ങര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൻഡിൽമാർച്ച് നടത്തി.
കാൻഡിൽമാർച്ച് സി പി അബ്ദുൽ അസീസ് ഹാജി അഭിസംബോധന ചെയ്ത് സംസാരിച്ചു. എസ്ഡിപിഐ
വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കോടൻ അബ്ദുനാസർ, മൻസൂർ അപ്പാടൻ, സലിം ചീരങ്ങൻ തുടങ്ങിയവർ നേതൃത്വം നൽകി.