വരൂ ഒരു ചായ കുടിച്ച് പോകാം.. സ്വാഗതം ചെയ്ത് അബ്ദുറഹിമാന്‍ നഗര്‍ ഗ്രാമപഞ്ചായത്ത്

എ ആർ നഗർ: വിവിധ ആവശ്യങ്ങള്‍ക്കായി അബ്ദുറഹിമാന്‍ നഗര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വരുന്നവര്‍ക്ക് ഇനി ദിവസവും ചായയോ കോഫിയോ ചുടുവെളളമോ ലഭിക്കും. ജനസൗഹൃദ പഞ്ചായത്തായി മാറുന്നതിന്റെ ഭാഗമായാണ് മാതൃകാപദ്ധതി നടപ്പാക്കാന്‍ പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചത്.
 
പഞ്ചായത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായി വരുന്നവരെ ആതിഥ്യമര്യാദയോടെ പരിഗണിക്കാനും അവര്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ വേഗത്തില്‍ നല്‍കുന്നതിനും ഭരണസമിതിയും ഓഫീസും പ്രഥമ പരിഗണന നല്‍കിയാണ് പദ്ധതി ആവിഷ്‌കരിച്ചത്.

എപ്രില്‍ 23ന് രാവിലെ 10.30ന് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ റഷീദ് കൊണ്ടാണത്ത് പദ്ധതിയുടെ ഔപചാരിക ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.

പരിപാടിയില്‍ പഞ്ചായത്ത് വൈസ്പ്രസിഡന്‍റ് ഷൈലജ പുനത്തില്‍, വികസന കാര്യാ ചെയര്‍മാന്‍ കുഞ്ഞുമൊയ്തീന്‍കുട്ടി മാഷ്, ചെയര്‍പേഴ്സണ്‍മാരായ ലൈല പുല്ലൂണി, ജിഷ ടീച്ചര്‍, വാര്‍ഡ് മെമ്പര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറി വിവേകാനന്ദന്‍, മെഡിക്കല്‍ ഓഫീസര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, പഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}