ഇബ്റാഹിം സുലൈമാൻ സേട്ടിന്റെ ദർശനം കാലികം: ഐഎൻഎൽ

വേങ്ങര: രാജ്യത്തിന്റെ ഭരണ ഘടനക്ക് ബദൽ മനുസ്മൃതിയെ പ്രതിഷ്ഠിക്കാൻ കേന്ദ്രഭരണകൂടം ശ്രമിക്കുന്ന വർത്തമാന കാലത്ത് ജനാധിപത്യ പ്രതിരോധത്തിന്റെ രാസത്വരകമാണ് ഇബ്റാഹീം സുലൈമാൻ സേട്ടിന്റെ വഴികളും ഓർമ്മകളുമെന്ന് ഐഎൻഎൽ ദേശീയ സമിതിഅംഗം സിപി അൻവർ സാദത്ത് പറഞ്ഞു. 

ഐഎൻഎൻ രൂപീകരണത്തിൻ്റെ  മുപ്പത്തിരണ്ടാം വാർഷികവും സേട്ടിൻ്റെ ഇരുപതാം വിയോഗ വാർഷികത്തോടും അനുബന്ധിച്ച് ഐഎൻഎൽ വേങ്ങര മണ്ഡലം സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഐഎൻഎൽ ജില്ലാ പ്രസിഡൻ്റ് സമദ് തയ്യിൽ ഉദ്ഘാടനം ചെയ്തു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. മണ്ഡലം പ്രസിഡൻ്റ് കെ അബ്ദുൽഖാദർ അധ്യക്ഷത വഹിച്ചു. കെപി സബാഹ് , ജില്ലാസെക്രട്ടറി എൻപി ഷംസു, പോഷക സംഘടനാ ഭാരവാഹികളായ കെപി അക്രം, ഷംസാദ് മറ്റത്തൂർ, കെപി മിസ്റാൻ, പി റംല എന്നിവർ പ്രസംഗിച്ചു. പുള്ളാട്ട് ആലിബാപ്പു, അബുസാദിഖ് മൗലവി, അലിഹസൻ മാട്ര എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}