ഫുർഖാൻ - റമദാൻ ക്വിസ് വിജയികളെ അനുമോദിച്ചു

എ. ആർ നഗർ : അൽ ഫുർഖാൻ ഇംഗ്ലീഷ് ഹയർ സെക്കൻ്ററി സ്കൂൾ ശാന്തി വയൽ മോറൽ വിഭാഗം ഫുർഖാൻ - ആൾ കേരള റമദാൻ ക്വിസ് വിജയികളെ അനുമോദിച്ചു. ഐ.ഇ.സി ഐ സി.ഇ.ഒ യും ഹിറ ട്രസ്റ്റ് ചെയർമാനുമായ ഡോക്ടർ ബദീഉസമാൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ആയത്തെ ദർസ് ഖുർആൻ ഫാക്കൽറ്റി അഡ്വ. മുബശിർ അസ്ഹരി മുഖ്യ പ്രഭാഷണം നടത്തി. 

ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ കെ. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ അബ്ദുൽ റഹീം, വാർഡ് മെമ്പർ ഒ. സി മൈമൂനത്ത്, ഹിറ ട്രസ്റ്റ് ഫൗണ്ടർ ചെയർമാൻ അബ്ദുൽ റഹ്‌മാൻ നദ്‌വി, വൈസ് ചെയർമാനും ഐ.പി.എച്ച് അസി. ഡയറക്ടറുമായ കെ.ടി ഹുസൈൻ നദ്‌വി, ട്രസ്റ്റ് സെക്രട്ടറി അബ്ദു സമദ് എന്നിവർ സംസാരിച്ചു. 

ഫുർഖാൻ ക്വിസ് മത്സരത്തിൽ അംന ഹുസൈൻ കെ.ടി ഒന്നാം സ്ഥാനവും, നബീല. പി രണ്ടാം സ്ഥാനവും , ഡോ. സവിന സഗീർ ശാന്തപുരം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 

മോറൽ ക്ലബ് അധ്യയന വർഷത്തിൽ സംഘടിപ്പിച്ച വിവിധ മത്സരത്തിലെ വിജയികളെയും , രാജ്യ പുരസ്കാർ അവാർഡിന് അർഹരായ വിദ്യാർത്ഥികളെയും ഈ ചടങ്ങിൽ അനുമോദിച്ചു. അസ്മിന കെ.കെ ഖിറാഅത്തും അബ്ദുൽ അഹദ് നന്ദി പ്രകാശനവും നടത്തി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}