കണ്ണമംഗലം: കണ്ണമംഗലം ഗ്രാമപ്പഞ്ചായത്തിൽ തുടങ്ങിയ ഹോമിയോ ആശുപത്രി പ്രസിഡന്റ് യു.എം. ഹംസ ഉദ്ഘാടനംചെയ്തു. ചേറൂർ പടപ്പറമ്പ് റോഡിന് എതിർവശത്തുള്ള കെട്ടിടത്തിലാണ് ആശുപത്രി പ്രവർത്തനമാരംഭിച്ചത്. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ചടങ്ങിൽ വൈസ് പ്രസിഡന്റ് ഹസീന തയ്യിൽ അധ്യക്ഷതവഹിച്ചു.
റഹിയാനത്ത് തയ്യിൽ, പി.കെ. സിദ്ദീഖ്, റൂഫിയ ചോല, കെ. സുബ്രഹ്മണ്യൻ, കെ.വി. ഹുസൈൻ, സെക്രട്ടറി പി. രമേശ്, ജെ. ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.