യുവതി ക്ലബ്‌ ജില്ലാ തല അവാർഡ് അമ്പലമാട് അവളിടം ക്ലബ്ബ് ഏറ്റുവാങ്ങി

വേങ്ങര: കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ്  സ്വാമി വിവേകാനന്ദൻ യുവ പ്രതിഭ ജില്ലാ തല വനിത ക്ലബ്ബ് അവാർഡ്  പറപ്പൂർ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന അമ്പലമാട് അവളിടം ക്ലബ്ബ്  ഭാരവാഹികൾ ഏറ്റുവാങ്ങി. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. കഴിഞ്ഞ കാലങ്ങളിൽ സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടി സംഘടന നടത്തി നിരന്തര ഇടപെടലുകളാണ് അവാർഡ് നേട്ടത്തിന് കാരണമായത്.
 
വിവിധ ബോധവൽക്കരണ ക്ലാസുകൾ, സ്ത്രീകൾക്ക് വേണ്ടി കൂൺ കൃഷി പരിശീലനവും വിത്ത് വിതരണവും, കേക്ക് നിർമ്മാണ പരിശീലനം, പച്ചക്കറി കൃഷി പരിശീലനവും വിത്ത് വിതരണവും, ഓണാഘോ പരിപാടികൾ, വയോജന ഗ്രഹ സന്ദർശനം, ദിനാചരണ പരിപാടികൾ, ക്രിസ്മസ് പുതു വൽവൽസര കേക്ക് പ്രദർശന വിപണന മേള എന്നിവയാണ് സംഘടന നടത്തിയ പ്രധാന പ്രവർത്തനങ്ങൾ. 

മുപ്പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. കോതമംഗലത്ത് നടന്ന ചടങ്ങിൽ ആന്റണി രാജു എം എൽ എ യിൽ നിന്നും പ്രസിഡന്റ് ഇ.കെ.സുലൈഖ സെക്രട്ടറി പി ഉമ്മു സൽമ ഖജാൻജി ഇ കെ സറീന എം പി  ലതിക എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}