എ ആർ നഗർ: കേന്ദ്രസർക്കാരിന്റെ വഖഫ് നിയമ ഭേദഗതിക്കെതിരെയും സംസ്ഥാന സർക്കാരിന്റെ പഞ്ചായത്തുകളോടുള്ള അവഗണനക്കെതിരെയും കൊളപ്പുറം ടൗണിൽ എ ആർ നഗർ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. കെ പി സി സി സെക്രട്ടറി കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ഹംസ തെങ്ങിലാൻ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം മുഖ്യപ്രഭാഷണം നടത്തി.
കെ പി സി സി സെക്രട്ടർറി കെ പി നൗഷാദ് അലി, പി കെ അസ്ലു, കൺവീനർ ഇസ്മായീൽ പൂങ്ങാടൻ, ഡി സി സി അംഗം എകെ എ നസീർ, അസീസ് ഹാജി, ഇബ്രാഹിം കുട്ടി കൊളകാട്ടിൽ, പി കെ മൂസ ഹാജി, സി കെ മുഹമ്മദ് ഹാജി, മാട്ടറ കമ്മുണ്ണി ഹാജി, ഖാദർ ഫൈസി, കെ പി മൊയ്‌ദീൻ കുട്ടി, കരീം കമ്പ്രൻ, ഷൈലജ പുത്തിൽ, സുലൈഖ മജീദ്, കാവുങ്ങൽ അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.