ഒതുക്കുങ്ങൽ: ലഹരിക്കെതിരെ ഒതുക്കുങ്ങൽ ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന പ്രവർത്തനങ്ങളെ വെൽഫെയർ പാർട്ടി ഒതുക്കുങ്ങൽ പഞ്ചായത്ത് കമ്മിറ്റി സ്വാഗതം ചെയ്തു.
പഞ്ചായത്തിൻ്റെ ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും പഞ്ചായത്ത് ലഹരിവിരുദ്ധ കാമ്പയിൻ പ്രവർത്തനങ്ങൾക്ക് പാർട്ടി പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. യോഗം വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി അംഗം ദാമോദരൻ പനക്കൽ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. ഹമീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ കേരള പദയാത്ര വിജയിപ്പിക്കുവാനും ഇതിൻ്റെ ഭാഗമായി പഞ്ചായത്ത് തല വാഹന ജാഥയും പദയാത്രയും മെയ് 4 ന് സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു.
മണ്ഡലം കമ്മിറ്റി അംഗം കെ.പി. അബ്ദുൽ ബാസിത്, പഞ്ചായത്ത് സെക്രട്ടറി എം.പി. അസൈൻ, ട്രഷറർ അഡ്വ. വി.അബൂബക്കർ സിദ്ദീഖ്, വൈസ് പ്രസിഡൻ്റ് ടി. മുബീന, കമ്മിറ്റി അംഗങ്ങളായ ടി.പി. അലവി, ഇ.അബ്ദുറഹ്മാൻ, ടി. അബ്ദുസ്സലാം, ഇല്ലിക്കൽ ഇബ്രാഹിം, മുഹമ്മദ് കുട്ടി വലിയ പറമ്പ്, ടി.പി. റുഖിയ, എ.എം. റസിയ എന്നിവർ പ്രസംഗിച്ചു.