ലഹരിക്കെതിര വാർഡ് മെമ്പറുടെ നേതൃത്വത്തിൽ കർമ്മ സേനക്ക് രൂപം നൽകി

കണ്ണമംഗലം: ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിൽ  ലഹരിക്കെതിര വാർഡ് മെമ്പറുടെ നേതൃത്വത്തിൽ കർമ്മ സേനക്ക് രൂപം നൽകി. എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിഥികളും ഉൾപെടുത്തിയാണ് കർമ്മ സേനക്ക് രൂപം നൽകിയത്. നൂറിൽ  പരം ആളുകൾ കർമ്മസേനയിൽ ഏത് സമയവും സ്വകോഡ് വർക്കിന് തയ്യാറാണ്. 

രാത്രി 10 മണിക്ക് ശേഷം ഈ നാട്ടിൽ അല്ലാത്തവരെ കണ്ടാൽ ചോദ്യം ചെയ്യാനും നിയമപരമായ് നേരിടാനും തീരുമാനിച്ചു. വാർഡിലെ സ്ത്രീകൾ അടക്കമുള്ള എല്ലാവരുടെയും പിന്തുണ കർമ്മ സേനക്ക് ലഭിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. സ്ത്രീകൾ അടക്കം കർമ്മസേനാഗങ്ങൾക്ക് ലഹരി വിൽപ്പന നടത്തുന്നവരെയും ഉപയോഗിക്കുന്നവരേയും കുറിച്ച് നിർദ്ദേശം തന്നു.

പരിപാടിയിൽ വാർഡ് മെമ്പർ ടി പി ഇസ്മായിൽ അധ്യക്ഷത വഹിച്ചു. ഇർഫാൻ എൻ, മൂസ് കെ ടി, ബാവു മാഷ്, കരീം സി പി, ഹംസ പയേരി, ഇർഷാദ് പി, ഫക്രുദ്ധീൻ എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}