ഇരുപത്തിയഞ്ച് വർഷത്തെ സേവനം: അബ്ദു മുസ്ലിയാരെ ആദരിച്ചു

ഇരിങ്ങല്ലൂർ: കുറ്റിത്തറമ്മൽ ബിദായത്തുൽ ഹിദായ മദ്രസയിൽ ഇരുപത്തിയഞ്ച് വർഷം സേവനമനുഷ്ഠിച്ച അബ്ദു മുസ്ലിയാർ പാലാണിയെ ആദരിച്ചു. മഹല്ല് ഖാസി ഓടക്കൽ കുഞ്ഞാപ്പു ഖാസിമി ചടങ്ങിന്റെ ഉദ്ഘാടനവും ഉപഹാര സമർപ്പണവും നിർവഹിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. മദ്രസ പ്രസിഡന്റ്‌ സി. കെ. അഹമ്മദ്കുട്ടി മാസ്റ്റർ അധ്യക്ഷനായി. സെക്രട്ടറി എം. കെ. ഉനൈസ് വാഫി, സദർ മുഅല്ലിം പി.അബ്ദുൽ ബാസിത്ത് വാഫി,എം. കെ. ഹസീബ് ഹുദവി,കമ്മിറ്റി ഭാരവാഹികളായ കെ. കെ. മുസ്തഫ, എൻ. മുഹമ്മദാലി, കെ. കാദർ, പി. കെ. ഗഫൂർ,കെ. ഹുസൈൻ,ടി. പി.അനീസ്, കെ. കെ. നവാഫ്‌,മദ്രസ അധ്യാപകരായ പി. മുസ്തഫ ഉമൈരി, എം. കെ. അബ്ദുറഹ്മാൻ മുസ്ലിയാർ, സി. പി. കരീം മുസ്ലിയാർ, ഫത്താഹ് ഹുദവി, അഫ്സൽ വാഫി തുടങ്ങിയവർ പ്രസംഗിച്ചു.
   
ഇതൊടാനുബന്ധിച്ചു പ്രവേശനോത്സവവും പൊതു പരീക്ഷകളിലെ വിജയികൾക്കുള്ള അനുമോദാനവും നടന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}