കച്ചവടക്കാരുടെ അനധികൃത കയ്യടക്കല്‍; കേരള വ്യാപാരി വ്യവസായി സമിതി ഊരകം, വേങ്ങര യൂണിറ്റ് നിവേദനം സമർപ്പിച്ചു

ഊരകം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട വേങ്ങര ടൗണിന്റെ ഭാഗമായ കുറ്റാളൂർ മുതൽ സിനിമാഹാൾ ജംഗ്ഷൻ വരെ റോഡിൻറെ വശങ്ങൾ കയ്യേറി നിരവധി വാഹനങ്ങൾ ആണ് പാർക്ക് ചെയ്തിരിക്കുന്നത്.

റോഡിൽ തടസ്സം വരുത്തി അനധികൃതമായി വാഹനങ്ങളിൽ കച്ചവടം നടത്തുന്നവർ മാലിന്യങ്ങൾ റോഡരികിൽ നിക്ഷേപിക്കുന്നത് പരാതിയാകുമ്പോൾ ഒഴിഞ്ഞു കിടക്കുന്ന തൊട്ടടുത്ത സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മാലിന്യങ്ങൾ കൂട്ടിയിടുകയാണ്.
തെരുവുപട്ടികളും, പക്ഷികളും മറ്റു ഇഴജീവികളുമടക്കം നിർബാധം വിഹരിക്കുന്ന കേന്ദ്രമായ ഇവിടെ മാലിന്യം തള്ളുന്നത് പകർച്ചവ്യാധികൾ ഉണ്ടാവാനുള്ള കാരണമാകാൻ സാധ്യതയുണ്ട്.
തെരുവു കച്ചവടത്തിന്റെ മറവിൽ, അന്യസംസ്ഥാനക്കാർ അടക്കമുള്ളവർ  മദ്യക്കച്ചവടവും മറ്റു ലഹരി ഉപയോഗങ്ങളും ഈ സ്ഥലങ്ങളിൽ നടത്തുന്നുമുണ്ട്.

തൊട്ടടുത്ത് ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന വേങ്ങരയിലെ പ്രധാനപ്പെട്ട ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളാണ്. ഈ സ്കൂളിന്റെ ഗേറ്റിനു മുന്നിൽ പോലും തെരുവ് കച്ചവടം നടക്കുന്നുണ്ട്. കാലങ്ങളായി നിരവധി പരാതികൾ നൽകിയിട്ടുണ്ടെങ്കിലും കുട്ടികളുടെ ക്ഷേമം നോക്കാൻ ഉത്തരവാദമുള്ള പി.ടി.എ കമ്മറ്റിയും അധ്യാപകരും  ഇതുവരെ യാതൊരു നടപടികളും സ്വീകരിക്കുന്നതിന് മുന്നിട്ടിറങ്ങിയിട്ടില്ല.

സ്കൂൾ പ്രവർത്തന സമയത്ത് പോലും സ്കൂളിന് മുന്നിൽ നിരവധി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കാലങ്ങളായുള്ള പതിവാണ്. അതിനുപുറമേ, പഴയ പോലീസ് സ്റ്റേഷൻ ഉണ്ടായിരുന്ന സ്ഥലത്ത് വേങ്ങര ഹൈസ്കൂളിന് മുൻവശം വരെ പോലീസ് പിടിച്ചെടുത്ത വാഹനങ്ങൾ ഇന്നും കിടക്കുകയാണ്. തുരുമ്പെടുത്തും കാടുപിടിച്ചും നശിച്ചു പോയ വാഹനങ്ങൾ വളരെയധികം അപകടകരമായി നിലനിൽക്കുന്നു. തെരുവ് നായകൾ ഇത് വാസസ്ഥലമാക്കുന്നതും മറ്റു ഇഴജീവികളടക്കം ഉണ്ടാവാനുള്ള സാധ്യതയും തൊട്ടടുത്ത സ്കൂൾ കെട്ടിടത്തിനും, അധ്യയനത്തിനും ബുദ്ധിമുട്ടുണ്ടാകുമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

ഇതിനെല്ലാം പുറമേ ഈ പ്രദേശത്ത് ഗതാഗത സ്തംഭനം ഉണ്ടാകുന്നതിനും അനധികൃതപാർക്കിങ് കാരണമാകുന്നുണ്ട്. നിരവധി കാൽനടയാത്രക്കാരും വേങ്ങര ഹൈസ്കൂളിലേക്കും തൊട്ടടുത്ത നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും വരുന്ന വിദ്യാർഥികളും സഞ്ചരിക്കുന്ന ഫുട്പാത്ത് സഞ്ചാരയോഗ്യമാക്കാനും റോഡിൻറെ വശങ്ങളിൽ ചേർന്നുകിടക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യാനും തെരുവുവിളക്കുകൾ സ്ഥാപിച്ച് രാത്രി കാൽനടയാത്ര സുഗമമാക്കാനും വേണ്ട നടപടികൾ സ്വീകരിക്കണം.

ഊരകം ഗ്രാമപഞ്ചായത്ത് പരിധിയിൽപ്പെട്ട ഈ പ്രദേശത്തെ ഇത്തരം പ്രശ്നങ്ങൾ മുഴുവൻ പരിഹരിക്കുന്നതിനും,ഗതാഗത സ്തംഭനം ഇല്ലാതാക്കുന്നതിനും വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഊരകം ഗ്രാമപഞ്ചായത്ത് അധികൃതർക്കും വേങ്ങര പോലീസിലും ബന്ധപ്പെട്ട മറ്റ് അധികൃതർക്കും  നിരവധി പരാതികൾ നൽകിയിരുന്നു.ഇതുവരെ യാതൊരുവിധ നടപടികളും സ്വീകരിച്ചു കാണാത്തതിനാൽ
ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വേണ്ട ശ്രമങ്ങളും എല്ലാ  ശ്രമങ്ങളും ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}