വേങ്ങര: വലിയോറ ചിനക്കൽ ഏരിയയിൽ ഏഴു ദിവസമായി തലയിൽ ബോട്ടിൽ കുടുങ്ങി ഭക്ഷണം കഴിക്കാൻ കഴിയാതെ ബുദ്ധിമുട്ടിയിരുന്ന പൂച്ചയുടെ തലയിൽ നിന്നും ട്രോമാ കെയർ പ്രവർത്തകനായ എ ടി അഷ്റഫ് നാട്ടുകാരായ റഫീഖ് കെ ഇസ്മായിൽ, ഇ പോക്കർ പറങ്ങോടത് എന്നിവർ ചേർന്ന് ബോട്ടിൽ ഊരിമാറ്റി പൂച്ചയെ രക്ഷപ്പെടുത്തി.