സീസൺ തുടങ്ങിയതോടെ ഊട്ടിയിൽ വിനോദ സഞ്ചാരികളുടെ തിരക്കേറി

ഗൂഡല്ലൂർ: ഊട്ടി സീസൺ തുടങ്ങിയതോടെ ഊട്ടിയിൽ വിനോദ സഞ്ചാരികളുടെ തിരക്കേറി. വാരാന്ത്യത്തോടു ചേർന്നു വന്ന വിഷു അവധിയും കൂടി ആയതോടെ കേരളത്തിൽ നിന്ന് എത്തിയവരുടെ തിരക്കോറാൻ കാരണമായി. സസ്യോദ്യാനം, റോസ് ഗാർഡൻ, ബോട്ട് ഹൗസ്, ദൊഡ്ഡബെട്ട, കർണാടക ഗാർഡൻ, ഊട്ടി - ഗൂഡല്ലൂർ റോഡിലെ പൈൻ ഫോറസ്റ്റ്, ഷൂട്ടിങ് സ്ഥലങ്ങൾ, പൈക്കാര ബോട്ടിങ് തുടങ്ങിയ സ്ഥലങ്ങളിൽ നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്
ഊട്ടി ചാരിങ് ക്രോസ് കടക്കാൻ കൂനൂർ, ഗൂഡല്ലൂർ, കൂനൂർ റോഡുകളിൽ വാഹനങ്ങളുടെ നീണ്ട നിരയും കാണപ്പെട്ടു. ഇനിയും രണ്ട് മൂന്നു ദിവസം ഇതേ തിരക്ക് അനുഭവപ്പെടാനാണു സാധ്യത.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}