പറപ്പൂർ: രണ്ട് അംഗീകാരങ്ങൾ ഒരുമിച്ച് ലഭിച്ചതിന്റെ ആഹ്ളാദത്തിലാണ് പറപ്പൂർ പഞ്ചായത്ത് ഭരണ സമിതി. വാർഷിക പദ്ധതി 100 ശതമാനം ചിലവഴിച്ച് വേങ്ങര ബ്ലോക്കിൽ പറപ്പൂർ ഒന്നാം സ്ഥാനം നേടി.
മാലിന്യ മുക്ത നവകേരളത്തിനായുള്ള പ്രവർത്തനത്തിൽ വേങ്ങര ബ്ലോക്കിലെ ഏറ്റവും മികച്ച പഞ്ചായത്തായും പറപ്പൂരിനെ തിരഞ്ഞെടുത്തത്.വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. വേങ്ങര ബ്ലോക്കിലെ ഏറ്റവും മികച്ച സ്വാകാര്യ സ്ഥാപനമായി പറപ്പൂരിലെ ഫാറൂഖ് ആർട്സ് ആൻഡ് സയൻസ് കോളേജിനെയും, മികച്ച പൊതുയിടമായി പറപ്പൂരിലെ കല്ലംകയം ഹാപ്പിനസ് പാർക്കിനെയും തിരഞ്ഞെടുത്തു.
വിവിധ ബഹുമതികൾ ലഭിച്ചതിന്റെ ഭാഗമായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ആസൂത്രണ സമിതി അംഗങ്ങളും പങ്കെടുത്ത അനുമോദന ചടങ്ങ് വേങ്ങര ബ്ലോക്ക് പ്രസിഡൻ്റ് എം. ബെൻസീറ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് വി.സലീമ ടീച്ചർ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡൻ്റ് സി.ലക്ഷ്മണൻ, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷ സഫിയ കുന്നുമ്മൽ , സെക്രട്ടറി രാകേഷ് , പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ പി.ടി. റസിയ, ഉമൈബ ഊർഷമണ്ണിൽ, താഹിറ എടയാടൻ, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി മൊയ്തീൻ കുട്ടി, ബ്ലോക്ക് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഇ.കെ സുബൈർ മാസ്റ്റർ, ടി.ഇ കുഞ്ഞിപ്പോക്കർ, പഞ്ചായത്തംഗങ്ങളായ ഇ.കെ സൈദുബിൻ, ടി.പി സുമിത്ര, ഐക്കാടൻ വേലായുധൻ, സി. കുഞ്ഞമ്മദ് മാസ്റ്റർ, എ.പി ഷാഹിദ, ടി. ഇ സുലൈമാൻ, ഇ.കെ സുമയ്യ, ഫസ്ന ആബിദ്, ടി. ആബിദ, ടി.അബ്ദുറസാഖ് എന്നിവർ പ്രസംഗിച്ചു.