എടരിക്കോട് : എസ്.എസ്.എഫ് ലഹരി വിരുദ്ധ കാമ്പയിനിന്‍റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കം കുറിച്ചു. സെലിബ്രേറ്റിങ് ഹ്യുമാനിറ്റി എന്ന ശീര്‍ഷകത്തില്‍ ഏപ്രില്‍ മെയ് മാസങ്ങളിലായി വ്യത്യസ്തങ്ങളായ പദ്ധതി
പ്രവരത്തനങ്ങളിൽ ആയിരത്തോളം വരുന്ന യൂണിറ്റുകളിലെ വിദ്യാര്‍ ത്ഥികളും ബഹുജനങ്ങളും ഭാഗമാകും.
ജില്ലാ ഡയറക്ടറേറ്റ് സംയുക്ത സംഗമം എസ് വൈ എസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കുഞ്ഞിമുഹമ്മദ് സഖാഫി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. എസ്.എസ്.എഫ് ജില്ലാ പ്രസിഡൻ്റ് ജഅ്ഫർ ശാമിൽ ഇർഫാനി വിഷയാവതരണം നടത്തി
ശരികളെ വാരിപുണരുകയും ആഘോഷിക്കുകയും ചെയ്യുന്നൊരു തലമുറയില്‍ തെറ്റുകള്‍ക്ക് സ്ഥാനമുണ്ടാകില്ല.
തെറ്റുകളെ അകറ്റി നിറുത്തുന്നവരാണ് യുവതലമുറയില്‍ ഭൂരിഭാഗവും എന്ന് സംഗമം അടയാളപ്പെടുത്തി.
മനുഷ്യരിലേക്കുള്ള പ്രയാണവും നന്മകളുടെ പ്രസരണവുമാണ് എസ്.എസ്.എഫ് എക്കാലത്തും ഉയര്‍ത്തി പിടിച്ചിട്ടുള്ളതെന്നും സംഗമം ഉന്നയിച്ചു.
ജില്ല ജനറൽ സെക്രട്ടറി മുഹമ്മദ് അഫ്ളൽ, ഫിനാൻസ് സെക്രട്ടറി മുഹമ്മദ് റഫീഖ് അഹ്സനി, ജില്ല സെക്രട്ടറിമാരായ അബ്ദുൽ ഗഫൂർ പടിക്കൽ, ഉവൈസ് പി, മുഹമ്മദ് അനസ് നുസ്രി എന്നിവർ സംസാരിച്ചു.