ലഹരിവിരുദ്ധ കാമ്പെയിൻ സമാപനം കളക്ടർ ഫ്ളാഗ്ഓഫ് ചെയ്യും

മലപ്പുറം : ലഹരിക്കെതിരേ ‘പടയൊരുക്കം' എന്ന പ്രമേയവുമായി ലഹരി നിർമാർജന സമിതി നടത്തിവരുന്ന ലഹരിവിരുദ്ധ കാമ്പെയിനിന്റെ സംസ്ഥാനതല സമാപനം 29-ന് മൂന്നുമണിക്ക് റാലിയോടെ മലപ്പുറത്ത് സമാപിക്കും. കളക്ടർ വി.ആർ. വിനോദ് റാലി ഫ്ളാഗ് ഓഫ് ചെയ്യും. റാലി കളക്ടറുടെ ബംഗ്ലാവിനു മുൻപിൽനിന്ന് ആരംഭിച്ച് കളക്ടറേറ്റ് പടിക്കലിൽ സമാപിക്കും. സമാപനസമ്മേളനം പി. ഉബൈദുള്ള എംഎൽഎ ഉദ്ഘാടനംചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ മറ്റു വിവിധ സംഘടനാ നേതാക്കൾ തുടങ്ങിയവർ സംസാരിക്കും. ‘മുന്ന’ പെരിന്തൽമണ്ണയുടെ ഏകാംഗ നാടക ആവിഷ്കാരവും നടത്തും.

പരിപാടിയുടെ നടത്തിപ്പിനായി സംഘാടകസമിതി രൂപവത്കരിച്ചു. യോഗം സംസ്ഥാന വർക്കിങ് പ്രസിഡന്റ് ഒ.കെ. കുഞ്ഞിക്കോമു ഉദ്ഘാടനംചെയ്തു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ഈസ്റ്റ് ജില്ലാ പ്രസിഡന്റ് സയ്യിദ് ഫസൽ ജിഫ്രി തങ്ങൾ അധ്യക്ഷത വഹിച്ചു. സക്കീന പുൽപ്പാടൻ (ചെയർപേഴ്സൻ), പി.പി. അലവിക്കുട്ടി (കൺവീനർ), തറയിൽ അബു (ട്രഷ.)) എന്നിവർ ഭാരവാഹികളായി 51 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു.

സംസ്ഥാന സെക്രട്ടറി കാളക്കൽ മുഹമ്മദലി, സി.എച്ച്. ആസ്യ, ജില്ലാ സെക്രട്ടറി ഡോ. ഒ.എം. സജ്ന, പി. ഫാത്തിമ എടവണ്ണ, ഹഫ്സത്ത് വി. കൊണ്ടോട്ടി, മാനു തങ്ങൾ കുളത്തൂർ, ഷാനവാസ് തുറക്കൽ, അബു വീമ്പൂർ, സി.കെ. ഉത്തമൻ, ചോലശ്ശേരി അസീസ് എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}